വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര, ടോസ് നഷ്ടപ്പെട്ട ഇന്ത്യക്ക് ബാറ്റിങ്

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിങിനിറങ്ങി. ടോസ് നേടിയ വിൻഡീസ് നായകൻ ക്രെയ്‌ഗ് ബ്രാത്‌വയ്റ്റ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.  ബോളര്‍ ഷാർദുൽ ഠാക്കൂറിനു പകരം മുകേഷ് കുമാർ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു. വിൻഡീസ് നിരയിൽ ഇരുപതുകാരൻ കിർക് മക്കെൻസിയും അരങ്ങേറ്റം കുറിച്ചു.

ALSO READ: സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളെ ഉത്തേജക പരിശോധനയ്ക്ക് വിധേയരാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

ഡൊമിനിക്കയിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 3 ദിവസത്തിനിടെ നേടിയ ഇന്നിങ്സ് ജയത്തോടെ പരമ്പരയില്‍ മുന്നിലാണ് ടീം ഇന്ത്യ.  ഡൊമിനിക്കയിലേതു പോലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാകും പോർട്ട് ഓഫ് സ്പെയിനിലുമെന്നാണ് റിപ്പോർട്ടുകൾ.

ഇരുരാജ്യങ്ങളും തമ്മിലുള്ള 100–ാം ടെസ്റ്റ് മത്സരമാണ് ഇത്. 1948 നവംബർ 10ന് ദില്ലിയില്‍ ആയിരുന്നു ചരിത്രത്തിലെ ആദ്യ ഇന്ത്യ – വിൻഡീസ് ടെസ്റ്റ്. ഇതുവരെ നടന്ന 99 ടെസ്റ്റുകളിൽ കൂടുതൽ വിൻഡീസിന് 30 ജയങ്ങൾ. ഇന്ത്യ ജയിച്ചത് 23 മത്സരങ്ങളില്‍. 46 മത്സരങ്ങൾ സമനിലയായി.

ALSO READ: ഇന്‍റര്‍നെറ്റ് നിരോധിച്ചത് ഇതുപോലെ നൂറുകണക്കിന് സംഭവങ്ങള്‍ ഉള്ളതുകൊണ്ട്: വിവാദ പ്രസ്താവനയുമായി മണിപ്പൂര്‍ മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News