ജയിക്കുന്നവര്‍ക്ക് പരമ്പര, ഇന്ത്യ വെസ്റ്റ് ഇൻഡീസ് അവസാന ട്വന്‍റി20 മത്സരം ഇന്ന്

ചരിത്രത്തില്‍ ആദ്യമായി വേള്‍ഡ് കപ്പ് കളിക്കാന്‍ അവസരം കിട്ടാതെ പോയ വെസ്റ്റിന്‍ഡീസിനെ നേരിടാന്‍ പോയ ഇന്ത്യന്‍ ടീമിന് നിനയ്ക്കാത്ത തിരിച്ചടിയാണ് ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ ഇന്ത്യ നേരിട്ടത്. കരുത്തരായ ഇന്ത്യയെ ആദ്യ രണ്ട് മത്സരങ്ങളിലും വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെടുത്തി. മൂന്നാമത്തെ കളിയും തോറ്റാല്‍ കപ്പ് കൈവിട്ടു പോകുമെന്ന സ്ഥിതിയിലായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. നാലാം മത്സരത്തില്‍ യശസ്വി ജയ്സ്വാളിന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ഇന്ത്യ പരമ്പര പരമ്പരയില്‍ ഒപ്പമെത്തി. ഞായറാ‍ഴ്ചയാണ് കലാശക്കൊട്ട്.

ALSO READ: സിംഹത്തിന്റെ വായില്‍ വിരലിട്ട യുവാവിന് സംഭവിച്ചത്; വീഡിയോ വൈറൽ

അമേരിക്കയിലെ ഫ്ലോറിഡയിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരം. ഇന്ന് വിജയിക്കുന്നവര്‍ക്ക് കപ്പുമായി വീട്ടില്‍ പോകാം.ഇന്ത്യ ഓപ്പണിംഗിൽ യശസ്വി ജയ്സ്വാളിൻ്റെ ഫിയർലൻസ്, അറ്റാക്കിങ്ങ് ബാറ്റിംഗ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ശുഭ്മൻ ഗിൽ ഫോമിലേക്ക് തിരികെയെത്തിയതും പോസിറ്റീവാണ്. തിലക് വർമ തൻ്റെ അരങ്ങേറ്റ പരമ്പരയിൽ തന്നെ പ്രതീക്ഷ നൽകുന്ന പ്രകടനം നടത്തുന്നു. കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ് തുടങ്ങിയവർ ബൗളിംഗിലും മികച്ചുനിൽക്കുന്നു. കഴിഞ്ഞ കളിയിലെ അതേ ടീമിനെ തന്നെ ഇന്ത്യ ഇന്ന് നിലനിർത്തിയേക്കും.

ALSO READ: ബോധരഹിതനായി കുഴഞ്ഞു വീണ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും; അഭിനന്ദിച്ച് എം എൽ എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News