ട്വന്‍റി20 ഫൈനല്‍: ഇന്ത്യ 9 വിക്കറ്റിന് 165, സൂര്യകുമാര്‍ തിളങ്ങി

വെസ്റ്റിന്‍ഡീസിനെതിരായ ഫൈനല്‍ ട്വന്റി20 മത്സരത്തില്‍ ഇന്ത്യ  9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. 45 പന്തില്‍ 61 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മലയാളി താരം സഞ്ജു സാംസണിനു (13) മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍ (5), ശുഭ്മാന്‍ ഗില്‍ (5) എന്നിവരും മങ്ങിപ്പോയി. നാലാം വിക്കറ്റില്‍ സൂര്യകുമാർ യാദവ് – തിലക് വര്‍മ (27) സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്.

ALSO READ: മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ 24 ന് എത്തും

ഹാര്‍ദിക് പാണ്ഡ്യ (14), അക്സർ പട്ടേൽ (13) എന്നിവരും രണ്ടക്കം കടന്നു. വെസ്റ്റ് ഇൻഡീസ് താരം റൊമാരിയോ ഷെഫേര്‍ഡ് നാല് വിക്കറ്റ് വീഴ്ത്തി. അകെയ്ല്‍ ഹുസൈന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

ALSO READ: ‘ജുറാസിക് പാർക്കി’ൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടിട്ടും നിരസിച്ച് ശ്രീദേവി; കാരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News