സാഫ് കപ്പിന്‍റെ ഫൈനലിൽ ഇന്ത്യ ഇന്ന് കുവൈറ്റിനെ നേരിടും

സാഫ് കപ്പിന്‍റെ ഫൈനലിൽ ഇന്ത്യ ഇന്ന് കുവൈറ്റിനെ നേരിടും. രാത്രി 7.30 ന് ശ്രീ കണ്ടീരവ സ്റ്റേഡിയമാണ് ഇരുടീമുകളും തമ്മിലുള്ള ആവേശകരമായ കലാശ പോരിന് വേദിയാവുക.

ആവേശകരമായ സാഫ് കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിന്‍റെ ഫൈനലിൽ ഇന്ത്യ ഇന്ന് കുവൈറ്റിനെ നേരിടും. ഒമ്പതാം കിരീടം ലക്ഷ്യം വെച്ചാണ് ഇന്ത്യ കുവൈറ്റിനെതിരായ കലാശ പോരിന് ഇറങ്ങുന്നത്. സെമിഫൈനലിൽ ലെബനനെ പെനാലിറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ കുവൈറ്റിനെതിരായ കലാശ പോരിനായ് ഒരുങ്ങുന്നത്.മറുവശത്ത്  ബംഗ്ലാദേശിനെ  എക്സ്ട്രാ ടൈമിൽ പരാജയപ്പെടുത്തിയാണ് കുവൈറ്റ് ഫൈനലിൽ ഇടം പിടിച്ചത്.

also read;കാസർകോഡ് കനത്ത മഴയില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; സ്വമേധയാ കേസ് എടുത്ത് ബാലാവകാശ കമ്മീഷൻ

ടൂർണമെന്‍റിൽ രണ്ടാം വട്ടമാണ് ഇന്ത്യ കുവൈറ്റിനെ നേരിടുന്നത്. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോൾ 1-1 ന്‍റെ സമനില ആയിരുന്നു ഫലം.  .ബെംഗ്ലൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത് എന്നത് മത്സരത്തിൽ ഇന്ത്യക്ക് ആത്ഥിതേയരെന്ന നേരിയ മുൻതൂക്കം നൽകുന്നുണ്ട്.

രണ്ട് യെല്ലോ ക്കാർഡ് കണ്ടതിനെത്തുടർന്ന് സെമിഫൈനൽ കളിക്കാൻ കഴിയാതിരുന്ന ഇന്ത്യയുടെ സ്റ്റാർ ഡിഫൻഡർ സന്ദേശ് ജിംഘൻ ടീം ഇലവനിലേക്ക് തിരിച്ചെത്തുന്നത് ഫൈനലിൽ ഇന്ത്യൻ പ്രതിരോധ നിരയ്ക്ക് കരുത്തു പകരും. അതേസമയം, സാഫ് അച്ചടക്ക സമിതിയുടെ നടപടി നേരിടുന്ന മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് ഈ മത്സരത്തിലും ഇന്ത്യൻ ഡഗ് ഔട്ടിൽ ഇരിക്കാൻ അനുമതിയുണ്ടാകില്ല. ടൂർണമെന്‍റിനിടെ രണ്ടു വട്ടമാണ് ഇന്ത്യൻ പരിശീലകൻ ചുവപ്പ് കാർഡ് ഏറ്റുവാങ്ങിയത്.

also read; കാസർകോഡ് കനത്ത മഴയില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; സ്വമേധയാ കേസ് എടുത്ത് ബാലാവകാശ കമ്മീഷൻ

എന്നാൽ, എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാനുള്ള ഇച്ഛാശക്തിയാണ് സുനിൽ ഛേത്രി നയിക്കുന്ന ഇന്ത്യൻനിരയെ  വേറിട്ട് നിർത്തുന്നത്. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും സ്കോർ ചെയ്ത ഛേത്രിക്ക് സെമിയിൽ മാത്രമാണ് ഗോളടിക്കാൻ സാധിക്കാതിരുന്നതത്. എന്നാൽ, ഷൂട്ടൗട്ടിൽ തന്‍റെ അവസരം ലക്ഷ്യത്തിലെത്തിച്ചിരുന്നു.

ഛേത്രിക്ക് അവസരങ്ങളൊരുക്കാൻ സഹൽ അബ്ദുൾ സമദിനും മഹേഷ് സിങ്ങിനും ഉദാന്ത സിങ്ങിനും സാധിച്ചാൽ ഫൈനൽ മത്സരം നിശ്പ്രയാസം കൈപിടിയിലൊതുക്കാൻ ഇന്ത്യക്ക് സാധിക്കും. ഇടതു വിങ്ങിലൂടെ ആഷിഖ് കുരുണിയൻ നടത്തുന്ന നീക്കങ്ങളും മത്സരത്തിൽ നിർണായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News