ഇന്ന് നടന്ന ടി 20 വേൾഡ് കപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. അമേരിക്കയുയർത്തിയ 110 റൺസ് 18.2 ഓവറിൽ മൂന്ന് വിക്കെറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു.ഇതോടെ ഗ്രൂപ്പ് എയിൽ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ഇന്ത്യ.
ടി20 ലോകകപ്പിൽ യുഎസിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഇന്ത്യ അവസാന എട്ടിലെത്തിത്. നാസൗ കൗണ്ടി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസ് ന് 110 റണ്‍സ് എടുക്കാൻ ആയുള്ളൂ .മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സൂര്യകുമാര്‍ യാദവിൻ്റെയും ശിവം ദുബെുടെയും കരുത്തിലാണ് ഇന്ത്യ വിജയതീരം അണഞ്ഞത്. ആദ്യ രണ്ട് മത്സരങ്ങിലെ പോലെ ഓപ്പണിങ് കൂട്ടുകെട്ട് ഇത്തവണയും നിരാശ പെടുത്തി. വിരാട് കോലി പൂജ്യത്തിനും രോഹിത് ശര്‍മ മൂന്ന് റൺസിനും പുറത്തായി. പിന്നാലെ വന്ന റിഷഭ് പന്തും കൂടാരം കയറിയപ്പോൾ ഇന്ത്യൻ സ്കോർ മൂന്നിന് 39. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേർന്ന സൂര്യ-ദുബെ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും ചേർന്ന് 72 റണ്‍സ് കൂട്ടിചേർത്തു .
യുഎസ് തുടക്കം മുതൽ കളി മറന്നു. 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറര്‍. 24 റൺസ് എടുത്ത സ്റ്റീവന്‍ ടെയ്‌ലറൂം യുഎസ് നിരയിൽ ചെറുത്ത് നിന്നു. നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് യുഎസിനെ തകര്‍ത്തത്. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്.
ALSO READ: സമഗ്ര സേവനത്തിനുള്ള എം ജിനദേവന്‍ സ്മാരക പുരസ്‌കാരം എം എം മണിക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here