ഇന്റർ കോണ്ടിനെന്റൽ കപ്പിൽ മുത്തമിട്ട് ഇന്ത്യ

ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ലബനനെ തകർത്ത് ഇന്ത്യക്ക് കിരീടം. ലെബനെനൈ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഇന്റർ കോണ്ടിനെന്റൽ കപ്പ്  സ്വന്തമാക്കിയത്. ലീഗ് റൗണ്ടിൽ തോൽവിയറിയാതെ ഫൈനലിലെത്തിയ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വാശിയേറി മത്സരത്തിനാണ് ഒഡീഷയിലെ കലിംഗ സ്റ്റേഡിയം സാക്ഷിയായത്.

Also read: മെസേജുകളിലെ കെണി സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്

കളിയിൽ സമ്പൂർണ ആധിപത്യം പുലർത്തിയ ഇന്ത്യക്കായി നായകൻ സുനിൽ ഛേത്രിയും ചാങ്തെയുമാണ്  ലെബനൈന്‍റെ വലകുലുക്കിയത് .  ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം  രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ തന്നെ ചാങ്തെയുടെ പാസിലൂടെയാണ് ഇന്ത്യക്കായി ചേത്രി ആദ്യ ഗോൾ നേടിയത്. 66-ാം മിനിറ്റിൽ ചാങ്തെ ഇന്ത്യയുടെ  ലീഡ് രണ്ടാക്കി ഉയർത്തി.

Also Read: മദ്യവിൽപനശാലയിൽ ജീവനക്കാർക്കുനേരെ തോക്ക് ചൂണ്ടി ഭീഷണി; സംഘത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതിയും

ഒരു ഗോളും അസിസ്റ്റും നേടിയ ചാങ്തെയാണ് ഇന്ത്യയുടെ വിജയ ശിൽപ്പി. മയലാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കരുണിയനും മത്സരത്തിന്‍റെ ആദ്യ ഇലവനിൽ ഇടം പിടിച്ചിരുന്നു.ആദ്യ കളിയിൽ മംഗോളിയക്കെതിരെ രണ്ടു ഗോൾ ജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ഫിഫ റാങ്കിങ്ങിൽ 164 സ്ഥാനത്തുള്ള വനുവാതുവിനെ ഏകപക്ഷീയ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്

.2018ലെ ഉദ്ഘാടന എഡിഷനിൽ ജേതാക്കളായ ഇന്ത്യയുടെ രണ്ടാം കിരീടമാണിത്. മുംബൈയിൽ നടന്ന ഇന്റർ കോണ്ടിനന്‍റൽ കപ്പിന്‍റെ ആദ്യ എഡിഷനിൽ കെനിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News