ഫിഫ ലോകകപ്പ് യോഗ്യത; വിജയത്തുടക്കവുമായി ഇന്ത്യ

ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. കുവൈറ്റിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം നേടിയത്. മൻവീർ സിങ്ങാണ് ഇന്ത്യയുടെ വിജയ​ഗോൾ നേടിയത്. കുവൈറ്റിലെ ജാബർ അൽ-അഹമ്മദ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ മത്സരം നടന്നത്.

ALSO READ: ടൂറിസം മേഖലയിൽ മികച്ച വിജയം കൈവരിച്ച് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്

ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. അവസാനം 75-ാം മിനിറ്റിലാണ് ഇന്ത്യ ആഗ്രഹിച്ച ഗോള്‍ പിറന്നത്. ചാങ്‌തെയുടെ ക്രോസില്‍ നിന്ന് മനോഹരമായ ഫിനിഷിലൂടെ മന്‍വീര്‍ സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നതോടെ ഗുർപ്രീത് സിംഗ് സന്ധു കുവൈറ്റ് സിറ്റിയിൽ ക്ലീൻ ഷീറ്റ് നിലനിർത്തി.

ഖത്തർ, കുവൈറ്റ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ, ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മൂന്നാം റൗണ്ടിലേക്ക് കടക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾ 2027 എഎഫ്‌സി ഏഷ്യൻ കപ്പിന് യോഗ്യത നേടും.

ALSO READ: മൊബൈൽ ഫോൺ സേവനം ലഭ്യമാക്കുന്ന കമ്പനികളുടെ പേരിൽ തട്ടിപ്പ്, മുന്നറിയിപ്പുമായി കേരള പൊലീസ്

ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കി ​ഗ്രൂപ്പ് എയിൽ എല്ലാ ടീമുകളും ഓരോ മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഖത്തറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഇന്ത്യയുടെ അടുത്ത മത്സരം ഖത്തറുമായിട്ടാണ്. നവംബർ 21ന് ഭുവനേശ്വറിലാണ് നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News