ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ മറുപടി 218 റണ്‍സില്‍ ഒതുങ്ങി. ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. രണ്ടാം ഏകദിനത്തിൽ തങ്ങളെ 212 റണ്‍സിന് തോൽപ്പിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അതേ നാണയത്തില്‍ ഇന്ത്യന്‍ ടീം മറുപടി നല്‍കി. 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ റണ്‍മല ചാടികടക്കാന്‍ പ്രോട്ടീസിനായില്ല. 45.5 ഓവറില്‍ മു‍ഴുവന്‍ വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി ആതിഥേയര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു.

Also Read: സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷന്റെ പുതിയ പ്രസിഡന്റ്; ബ്രിജ് ഭൂഷന്റെ വിശ്വസ്തൻ

അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായത്. 114 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും സഹിതം സഞ്ജു 108 റണ്‍സെടുത്തു..പതിവിനു വിപരീതമായി ക്രീസില്‍ കടുത്ത ആക്രമണത്തിന് മുതിരാതെയായിരുന്നു സഞ്ജുവിന്റെ മുന്നേറ്റം. 77 പന്തില്‍നിന്ന് 52 റണ്‍സെടുത്ത് തിലക് വര്‍മയും ഇന്ത്യന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ കാര്യമായി സംഭാവന ചെയ്തു.

Also Read: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനം; സെഞ്ച്വറി തിളക്കത്തില്‍ സഞ്ജു സാംസണ്‍

മറുപടി ബാറ്റിംഗില്‍ ടോണി സോര്‍സി ഇത്തവണയും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തി. പക്ഷേ 81 റണ്‍സെടുത്ത സോര്‍സിക്കുമപ്പുറം മറ്റാരും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയില്ല.36 റണ്‍സെടുത്ത് എയ്ഡാന്‍ മാക്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ പിഴുതു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ബ്യൂറന്‍ ഹെന്‍ട്രിക്‌സ് മൂന്നും നന്ദ്രെ ബര്‍ഗര്‍ രണ്ടും വിക്കറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News