സെഞ്ച്വറിയുമായി സ്മൃതി മന്ദാന; തകർപ്പൻ ജയത്തോടെ ന്യൂസിലന്റിനെതിരെ ഇന്ത്യക്ക് പരമ്പര

women cricket

വനിതാ ക്രിക്കറ്റിൽ ന്യൂസിലന്റിനെതിരെ ഇന്ത്യക്ക് പരമ്പര. 2-1 നാണ് ഇന്ത്യൻ വനിതകൾ കിവികളെ തുരത്തിയത്. മൂന്നാം മത്സരം ആറ് വിക്കറ്റിന് ഇന്ത്യ ജയിച്ചു. സ്മൃതി മന്ദാന സെഞ്ച്വറി നേടി. ഇന്ത്യയുടെ ദീപ്തി ശർമയാണ് ടൂർണമെന്റിലെ താരം.

ALSO READ: പി ആർ ശ്രീജേഷിന് ഇന്ന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 232 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 44.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 59 റണ്‍സുമായി ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ പുറത്താകാതെ നിന്നു. 100 റണ്‍സെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.സ്കോര്‍ ന്യൂസിലന്‍ഡ് 49.5 ഓവറില്‍ 232ന് ഓള്‍ ഔട്ട്, ഇന്ത്യ 44.2 ഓവറില്‍ 236-4.

തുടക്കത്തിലെ ഇന്ത്യയുടെ ഷഫാലി വര്‍മയെ(12) പുറത്ത്പോയിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ യാസ്തിക ഭാട്ടിയയും(35) സ്മൃതിയും ചേര്‍ന്ന് 76 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യക്ക് അടിത്തറയിട്ടു. 35 റണ്‍സെടുത്ത യാസ്തികയെ കിവീസ് ക്യാപ്റ്റനെ മടക്കിയെങ്കിലും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ സ്മൃതിയിലൂടെ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News