അയര്‍ലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ടോസ്. ക്യാപ്റ്റന്‍ സ്മൃതി മന്ദാന ബാറ്റിങ് തെരഞ്ഞെടുത്തു. സ്മൃതിയും ആദ്യ ഏകദിനത്തില്‍ ടോപ്‌സ്‌കോററായ പ്രതിക റാവലുമാണ് ഓപണ്‍ ചെയ്തത്.
Read Also: പരുക്കില്‍ വലഞ്ഞ് ബുംറ; ചാമ്പ്യൻസ് ട്രോഫി നഷ്ടപ്പെടുമോയെന്ന് ആശങ്ക
മികച്ച തുടക്കമാണ് ഓപണര്‍മാര്‍ ഇന്ത്യയ്ക്ക് നല്‍കിയത്. 11 ഓവര്‍ പിന്നിട്ടപ്പോള്‍ 82 റണ്‍സ് ആണ് ഇന്ത്യ എടുത്തത്. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. സൈമ ഠാക്കൂര്‍, സയാലി സത്‌ഘേഡ്, ടൈറ്റസ് സധു എന്നിവരാകും പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുക.
Read Also: എല്‍ക്ലാസിക്കോ ഇന്ന്; ഒക്ടോബറിലെ നാണക്കേടിന് ബാഴ്സയോട് പകരം വീട്ടുമോ മാഡ്രിഡ്
ഐറിഷ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഉന റയ്‌മോണ്ട് ഹോയ്, ഐമീ മഗ്വെര്‍ എന്നിവര്‍ക്ക് പകരം ആവ കാനിങ്, അലാന ഡാല്‍സെല്‍ എന്നിവര്‍ ടീമിലെത്തി. കഴിഞ്ഞ മത്സരത്തില്‍ ഐമീയുടെ ബോളിങ് ആക്ഷനില്‍ സംശയം ഉയര്‍ന്നിരുന്നു. ഇതിനാല്‍ ഐസിസി പരിശോധനയ്ക്ക് വിധേയയാകണം. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു.
Key Words: india w vs ireland w
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here