ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്, പത്ത് വിക്കറ്റിന്‍റെ അനായാസ ജയം

ഏഷ്യന്‍ ക്രിക്കറ്റിന്‍റെ രാജാക്കന്മാരായി ടീം ഇന്ത്യ. ശ്രീലങ്കയെ അനായാസമായി തകര്‍ത്ത ഇന്ത്യ ഇത്  എട്ടാം തവണയാണ് എഷ്യന്‍ കിരീടം ചൂടുന്നത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക 15 ഓവര്‍ പിന്നിട്ടപ്പോള്‍ 50 റണ്‍സ് മാത്രമെടുത്ത് ബാറ്റ് വെച്ച് കീ‍ഴടങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ ലക്ഷ്യം കണ്ടു.  ഇഷാന്‍ കിഷനും (18 പന്തില്‍ 23 റണ്‍സ്) ശുഭ്മാന്‍ ഗില്ലും (19 പന്തില്‍ 27 റണ്‍സ്) ചേര്‍ന്ന് പൂ പറിക്കുന്ന ലാഘവത്തില്‍ ആറോവറില്‍ 51 റണ്‍സ് നേടുകയായിരുന്നു. മുഹമ്മദ് സിറാജാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ആണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ്.

ALSO READ: ‘ഇവർ മാലിന്യമുക്ത നവകേരളത്തിന്റെ അംബാസിഡർമാർ’; രണ്ട്‌ കൊച്ചുമിടുക്കന്മാരെ പരിചയപ്പെടുത്തി എം.ബി. രാജേഷ്

ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്കയെ നിഷ്പ്രഭമാക്കി ഇന്ത്യ ബോളര്‍മാര്‍.  50 ഓവര്‍ മത്സരത്തില്‍ 15 ഓവറും രണ്ട് പന്തും ക‍ഴിഞ്ഞപ്പോള്‍ ലങ്കന്‍ ബാറ്റര്‍മാര്‍ എല്ലാം തിരികെ പവലിയനിലെത്തി. ആകെ നേടാനായത് 50 റണ്‍സ് മാത്രം. ആറോവര്‍ എറിഞ്ഞ മുഹമ്മദ് സിറാജാണ് ലങ്കന്‍ നിരയെ മുട്ടുകുത്തിച്ചത്. 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് സിറാജ് നേടിയത് ആറ് വിക്കറ്റുകള്‍. ടോസ് നേടി ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ALSO READ: ഒന്നര കിലോമീറ്റര്‍ നീ‍ളത്തില്‍ ചെറുകുടലുണ്ടോ? യഥാര്‍ത്ഥത്തില്‍ ചെറുകുടലിന്‍റെ നീളമെത്രയാണെന്ന് പരിശോധിക്കാം

കളിയുടെ മൂന്നാം പന്തിൽ വിക്കറ്റെടുത്ത് ജസ്പ്രീത് ബുംറയാണ് വിക്കറ്റ് നേട്ടത്തിന് തുടക്കമിട്ടത്. നാലാം ഓവറിൽ സിറാജ് ലങ്കയുടെ നാല് ബാറ്റർമാരെ കൂടാരം കയറ്റിയപ്പോൾ മത്സരം ഇന്ത്യക്ക് അനുകൂലമായി. ആറാം ഓവറിലും 11 ഓവറിലും സിറാജ് വീണ്ടും ഇന്ത്യയ്‌ക്കായി വിക്കറ്റ് നേട്ടം തുടർന്നു. പതും നിസംഗ (4 പന്തിൽ 2), സധീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസില്‍വ (2 പന്തില്‍ 4), ക്യാപ്റ്റൻ ദസുൻ ശനക (0), കുശാല്‍ മെൻഡിസ് (34 പന്തിൽ 17) എന്നിവരാണ് സിറാജ് പുറത്താക്കിയത്. മൂന്ന് റൺസ് വിട്ടുകൊടുത്ത് ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News