ഓസീസിനെ വിറപ്പിച്ച്​ ഇന്ത്യൻ വനിതകൾ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വനിതകൾ ഓസ്‌ട്രേലിയൻ വനിതാ ടീമിനെ പരാജയപ്പെടുത്തി. ഇംഗ്ലണ്ടിനെതിരെയുള്ള വമ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഏക ക്രിക്കറ്റ്‌ ടെസ്‌റ്റിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യൻ ബൗളർമാർ ഓസ്‌ട്രേലിയൻ വനിതകളെ 219 റണ്ണിന്‌ എല്ലാവരെയും പുറത്താക്കി. ഇന്ത്യൻ ടീം ഒരു വിക്കറ്റ്‌ നഷ്ടത്തിൽ മറുപടി ബാറ്റിങ്ങിൽ 98 റണ്ണെടുക്കുകയും ചെയ്തു.

ALSO READ: കണ്ണൂരില്‍ വിസ്മയ വിരുന്നൊരുക്കാന്‍ ഹാപ്പിനസ് ഫെസ്റ്റിവല്‍

ഇന്ത്യൻ ബൗളർമാരിൽ നാല്‌ വിക്കറ്റുമായി മീഡിയം പേസർ പൂജാ വസ്‌ത്രാക്കറാണ്‌ ഓസീസിനെ എറിഞ്ഞിട്ടത്. ഒപ്പം സ്‌പിന്നർമാരും തിളങ്ങി. മൂന്ന് വിക്കറ്റെടുത്ത് സ്‌നേഹ്‌ റാണയും രണ്ട് വിക്കറ്റെടുത്ത് ദീപ്‌തിയും മികച്ച ഫോമിലായിരുന്നു. പന്ത്‌ നേരിടുംമുമ്പ്‌ തന്നെ ഓസ്‌ട്രേലിയൻ ടീമിലെ അരങ്ങേറ്റക്കാരി ഓപ്പണർ ഫീബി ലിച്ച്‌ഫീൽഡ്‌ റണ്ണൗട്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News