ഇരട്ട സ്വർണം നേടി ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യയുടെ മിന്നും പ്രകടനം, ഓപ്പൺ-വനിതാ വിഭാഗങ്ങളിലായാണ് ചരിത്ര നേട്ടം

ഹംഗറിയിൽ നടക്കുന്ന ലോക ചെസ് ഒളിംപ്യാഡിൽ ഇരട്ട സ്വർണം നേടി ഇന്ത്യയ്ക്ക് ചരിത്ര  നേട്ടം. മൽസരത്തിലെ ഓപ്പൺ-വനിതാ വിഭാഗങ്ങളിലായാണ് ഇന്ത്യയുടെ സുവർണ നേട്ടം.  ആവേശപ്പോരാട്ടത്തിലെ അവസാന റൗണ്ടിൽ സ്ലൊവേനിയയെ തോൽപ്പിച്ചാണ് ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ ചാംപ്യൻഷിപ്പ് നേടിയത്. പിന്നാലെ നടന്ന വനിതാ വിഭാഗ മൽസരത്തിൽ അവസാന റൗണ്ടിൽ അസർബൈജാനെ തോൽപ്പിച്ചും ഇന്ത്യ സുവർണ നേട്ടം ആവർത്തിച്ചു. ഓപ്പൺ വിഭാഗത്തിൽ നേരത്തെ തന്നെ ചരിത്രനേട്ടത്തിൻ്റെ വക്കിലായിരുന്നു ഇന്ത്യ, ലോക മൂന്നാം നമ്പർ താരം അർജുൻ എരിഗാസി സ്ലൊവേനിയൻ താരം യാൻ സുബെൽജിനെ തോൽപ്പിച്ചതോടെ സ്വർണം ഉറപ്പാക്കി.

ALSO READ: ഇന്‍ക്ലൂസിവ് ഇന്ത്യ; ഗോപിനാഥ് മുതുകാട് അഞ്ചാമത് ഭാരതയാത്രയ്ക്ക് ഒരുങ്ങുന്നു

പിന്നീട് ഡി.ഗുകേഷ് വ്ലാഡിമിർ ഫെഡോസീവിനെതിരെയും, ആർ. പ്രഗ്നാനന്ദ ആൻ്റൺ ഡെംചെങ്കോയ്ക്കെതിരെയും നേടിയ വിജയങ്ങൾ ഇന്ത്യയുടെ ചരിത്രക്കുതിപ്പിൽ നിർണായകമായി.വനിതാ വിഭാഗത്തിൽ അസർബൈജാനെതിരെ 3.5– 0.5 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. വനിതകളിൽ ഡി.ഹരിക, വന്തിക, ദിവ്യ ദേശ്മുഖ് എന്നിവർ ജയിച്ചു കയറിയപ്പോൾ, ആർ.വൈശാലി സമനില പിടിച്ചു. എട്ടു വിജയങ്ങളുമായി ഓപ്പൺ വിഭാഗത്തിൽ കുതിച്ച ഇന്ത്യ,  ചാംപ്യൻമാരായ ഉസ്ബെക്കിസ്ഥാനോടാണ് ആദ്യമായി സമനില വഴങ്ങിയത്. തുടർന്ന് യുഎസിനെ അട്ടിമറിച്ച് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. ഒടുവിൽ സ്ലൊവേനിയയെ തോൽപ്പിച്ച് ചരിത്രനേട്ടവും സ്വന്തമാക്കി. 2022, 2014 ചെസ് ഒളിംപ്യാഡുകളിൽ സ്വന്തമാക്കിയ വെങ്കലമായിരുന്നു ഇതിനു മുൻപ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News