ആദ്യം അടിച്ചുപറത്തി, പിന്നെ കറക്കി വീഴ്ത്തി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് വമ്പൻ ജയം

Ind vs SA

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 61 റണ്‍സിന്റെ കൂറ്റൻ ജയമാണ് ഇന്ത്യയ്ക്ക് ആദ്യ ട്വന്റി-20യിൽ സ്വന്തമാക്കിയത്. സഞ്ജു സാംസൺ ഒറ്റയ്ക്ക് നയിച്ച മത്സരത്തിൽ താരത്തിന്റെ സെഞ്ചുറിയുടെ മികവിൽ ഇന്ത്യ 203 റൺസ് പടുത്തുയർത്തി. ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌ണോയിയും മൂന്നുവിക്കറ്റ് വീതംനേടി.

ഡർബനിൽ അക്ഷരാർത്ഥത്തിൽ സഞ്ജു താണ്ഡവമാണ് കാണാനായത്. വെറും 47 പന്തിൽ 10 സിക്‌സറുകളുടെയും ഏഴ് ഫോറിന്റെയും അകമ്പടിയോട് കൂടിയാണ് സഞ്ജു സെഞ്ചുറി പൂർത്തിയാക്കിയത്. 50 പന്തിൽ 107 റൺസാണ്, താരത്തിന്റെ സമ്പാദ്യം. ഇതോടെ തുടർച്ചയായി രണ്ട് ടി20കളികളിൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന് റോക്കോർഡും സഞ്ജുവിന്റെ പേരിലായി.

Also Read: സംസ്ഥാന സ്കൂൾ കായികമേള; 17 ഇനങ്ങളിൽ ഇന്ന് ഫൈനൽ

33 റണ്‍സെടുത്ത തിലക് വര്‍മയും ക്യാപ്റ്റന്‍ 21 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവുമാണ് പിന്നെ ഇന്ത്യൻ ബാറ്റിങ് നിരയിലെ മികച്ച സ്കോറർമാർ. സൂര്യകുമാർ യാദവിനൊപ്പവും 66 റൺസിന്റെയും തിലക് വർമയ്‌ക്കൊപ്പം 77 റൺസിന്റെയും കൂട്ടുകെട്ട് സഞ്ജു തീർത്തു.

ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്‌ണോയിയും മൂന്നുവിക്കറ്റ് വീതംനേടി. ആവേശ് ഖാൻ രണ്ടും അർഷദീപ് സിങ് ഒരു വിക്കറ്റും നേടി ഇതോടെ നാലു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News