അയർലൻഡിനെതിരായ ആദ്യ ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് വിജയം

അയർലൻഡിനെതിരായ ആദ്യ ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് വിജയം. മഴ നിയമപ്രകാരം രണ്ട് റൺസിനാണ് ഇന്ത്യയുടെ വിജയം . ഡബ്ലിനില്‍ മഴ മുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 6.5 ഓവറില്‍ രണ്ടിന് 47 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. തുടരാനാവില്ലെന്ന് ഉറപ്പായതോടെ 2 റൺ മുന്നിലായി ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

also read:മാത്യു കുഴൽനാടന്റെ ഭൂമിയിലെ റീ സർവ്വേ; റിപ്പോർട്ട് തിങ്കളാഴ്ച നൽകും

ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ , റുതുരാജ് ഗെയ്കവാദ് നല്‍കിയ തുടക്കമാണ് ഇന്ത്യക്ക് രക്ഷയായത് . ഇരുവരും ഒന്നാം വിക്കറ്റില്‍ 46 റണ്‍സ് എടുത്തു. അടുത്തടുത്ത പന്തുകളില്‍ ജെയ്‌സ്വാളും തിലക് വര്‍മയും പുറത്തായിരുന്നു. റുതുരാജിനൊപ്പം സഞ്ജു സാംസണ്‍ പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ആന്‍ഡ്രൂ ബാല്‍ബിര്‍നിയെ ബൗള്‍ഡാക്കിയ ബുമ്ര, അതേ ഓവറില്‍ ലോര്‍കാന്‍ ടക്കറിനേും മടക്കി.

ഏഴാം വിക്കറ്റിൽ കര്‍ടിസ് കാംഫറും ബാരി മക്കാർത്തിയും ഒന്നിച്ചതോടെ അയർലൻഡ് മുന്നോട്ട് നീങ്ങി. ഇരുവരും അയർലൻഡ് സ്കോർ 100 കടത്തി. കര്‍ടിസ് കാംഫർ 39 റൺസെടുത്ത് പുറത്തായി. ബാരി മക്കാർത്തി പുറത്താകാതെ 51 റൺസെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ബുംറ, പ്രസീദ്, ബിഷ്ണോയി എന്നിവർ രണ്ട് വീതം വിക്കറ്റുകളെടുത്തു.

also read:ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ നഴ്‌സ് കുറ്റക്കാരി

മറുപടി ബാറ്റിങ്ങിൽ ഇന്ത്യ നന്നായി തുടങ്ങി. ഇന്ത്യൻ ഓപ്പണറുമാർ ആദ്യ വിക്കറ്റിൽ 46 റൺസെടുത്തു. ഏഴാം ഓവറിൽ ഇന്ത്യയ്ക്ക് അടുത്തടുത്ത പന്തുകളിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ജയ്സ്വാൾ 24 റൺസെടുത്തും തിലക് വർമ്മ റൺസൊന്നും എടുക്കാതെ പുറത്തായി. ഏഴാം ഓവർ പൂർത്തിയാകാൻ ഒരു പന്ത് ബാക്കി നിൽക്കെയായിരുന്നു മഴ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News