ഈ കപ്പ് ഞങ്ങളിങ്ങെടുക്കുവാ… നീലപ്പട പൊരുതി നേടി

007ന് ശേഷം വീണ്ടും കപ്പടിച്ച് ഇന്ത്യ. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ആദ്യ ഐസിസി കിരീടം. രാഹുല്‍ ദ്രാവിഡ് ടീം കോച്ചായി എത്തിയശേഷം ഇന്ത്യ നേടുന്ന ആദ്യത്തെ ഐസിസി കപ്പാണിത്. ഈ മാച്ചിന് ശേഷം വിരമിക്കാനിരിക്കേ ഇത് ടീം രാഹുലിന് നല്‍കുന്ന സമ്മാനമാണ് ഈ കിരീടം.

ALSO READ:  ഒറ്റയാന്‍ കബാലിയുടെ കൂടെ സെല്‍ഫിയെടുക്കാന്‍ യാത്രക്കാരുടെ ശ്രമം; ഗതാഗതം തടസപ്പെട്ടു

മികച്ച തുടക്കവുമായി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായി രോഹിത്തിന്റെ വിക്കറ്റ് ആദ്യം നഷ്ടമായി. പിറകേ പന്തും, സൂര്യ കുമാറും ഔട്ടായി. കോഹ്ലിയുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചത്. ഏഴ് റണ്‍സിനാണ് ഇന്ത്യയുടെ വിജയം. അവസാന ഓവറില്‍ മില്ലറിനെ പുറത്താക്കിയ സൂര്യ കുമാര്‍ യാദവിന്റെ ക്യാച്ചാണ് നിര്‍ണായകമായത്.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ടി20 കിരീടത്തില്‍ മുത്തമിടുന്നത്. മോശം ഫോമിന്റെ പേരില്‍ ടൂര്‍ണമെന്റില്‍ ഉടനീളം വിമര്‍ശനം ഏറ്റുവാങ്ങിയ കോഹ്ലിയുടെ അര്‍ധസെഞ്ച്വറിയാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ടീം ഇന്ത്യയെ നയിച്ചത്. 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നേടിയത്. 59 പന്തില്‍ 76 റണ്‍സാണ് കോഹ്ലി നേടിയത്.

മാര്‍കോ യാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തകര്‍ത്തടിച്ച ഇന്ത്യ നേടിയത് 15 റണ്‍സാണ്. മൂന്നു ഫോറുകളാണ് ഈ ഓവറില്‍ ക്ലോഹി അടിച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാക്രം പേസര്‍മാരെ മാറ്റി സ്പിന്നര്‍മാരെ പരീക്ഷിച്ചതോടെ രണ്ടു വിക്കറ്റാണ് വീണത്. കേശവ് മഹാരാജാണ് ഇന്ത്യയെ പിരിമുറുക്കത്തിലാക്കിയത്. അഞ്ച് പന്തില്‍ ഒമ്പത് റണ്‍സെടുത്ത രോഹിത് ക്ലാസന്റെ ക്യാച്ചില്‍ കുരുങ്ങി. പിറകേ വന്ന ഋഷ് പന്തും പുറത്തായി. നേരിട്ട മൂന്നാമത്തെ പന്ത് ബൗണ്ടറി കടത്താന്‍ ശ്രമിച്ച സൂര്യകുമാര്‍ ഹെന്റിച്ച് ക്ലാസന്‍ ക്യാച്ചിലൂടെ പുറത്താക്കി.

ALSO READ:  കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല ക്യാംപസ് തെരഞ്ഞെടുപ്പ് : 55ല്‍ 44 ഇടത്തും എസ്എഫ്‌ഐ തേരോട്ടം

പിറകേ എത്തിയ അക്‌സര്‍ പട്ടേലും കോഹ്ലിയും ഒരുമിച്ച് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ ഇറക്കി റണ്ണൊഴുക്ക് തടയുകയായിരുന്നു ദക്ഷിണാഫ്രിക്ക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News