രണ്ടാം ഇന്നിങ്ങ്‌സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സ് എന്ന ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. ടെസ്റ്റിന്‌റെ രണ്ടാം സെഷനില്‍ വിജയം ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രോഹിത്തിനെ നഷ്ടമായി. 45 പന്തില്‍ 51 റണ്‍സ് എടുത്ത ജയ്‌സ്വാളും പുറത്താകാതെ 28 റണ്‍സെടുത്ത് കൊഹ്ലിയും ചേര്‍ന്ന് 18-ാം ഓവറില്‍ ഇന്ത്യയെ വിജയതീരത്തടുപ്പിച്ചു.
Also Read: ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റില്‍ കോലിക്ക് ‘തരംതാഴ്ത്തല്‍’; നീരസം വ്യക്തമാക്കി ഗവാസ്‌കര്‍
ആദ്യ മൂന്ന് ദിവസങ്ങളില്‍ മഴ കാരണം കളി തടസപ്പെട്ടിരുന്നു. അതിനുശേഷം ബേസ്‌ബോള്‍ ശൈലിയില്‍ കളിച്ചാണ് ഇന്ത്യ വിജയം നേടിയത്. 2 വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സ് എന്ന് നിലയില്‍ ഇന്ന് കളി ആരംഭിച്ച ബംഗ്ലാദേശ് ആദ്യ സെഷനില്‍ തന്നെ 146 റണ്‍സിന് ഓള്‍ഔട്ടായി.
ഇന്ത്യക്കായി ബുമ്ര, അശ്വിന്‍, ജഡേജ, എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആകാശ് ദീപ ഒരു വിക്കറ്റും വീഴ്ത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here