മൂന്നാം ട്വന്റി ട്വന്റിയില്‍ ഇന്ത്യക്ക് ജയം

മൂന്നാം ട്വന്റി ട്വന്റിയില്‍ ഇന്ത്യക്ക് ജയം . വെസ്റ്റിന്‍ഡീസിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 13 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ നേടി.44 ബോളില്‍ 83 റണ്‍സ് എടുത്ത സൂര്യകുമാര്‍ യാദവ് ബാറ്റിങ്ങില്‍ ഇന്ത്യക്കായി തിളങ്ങി.

Also Read: കത്തിയമരുന്ന മണിപ്പൂർ ; കലാപത്തിന്‌ നാളെ 100 ദിവസം; മറുപടിയില്ലാതെ മോദി

ഓപ്പണിങ് താരങ്ങളായ യശസ്വി ജയ്സ്വാള്‍ (1), ശുഭ്മാന്‍ ഗില്‍ (6) എന്നിവര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ സൂര്യകുമാറും തിലക് വര്‍മ്മയും ക്രീസില്‍ ഒന്നിക്കുകയായിരുന്നു. 44 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ 10 ഫോറും നാല് സിക്സും സഹിതമാണ് 83 റണ്‍സെടുത്താണ് മടങ്ങിയത്. തിലകിനൊപ്പം 87 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് താരം മടങ്ങിയത്. തുടര്‍ന്ന് ക്രീസിലെത്തിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം തിലക് ഇന്ത്യയെ വിജയത്തിലെത്തിച്ചു. 37 പന്തുകള്‍ നേരിട്ട തിലക് നാല് ഫോറും ഒരു സിക്സുമടക്കം 49 റണ്‍സോടെ പുറത്താകാതെ നിന്നു. ഹാര്‍ദിക് 15 പന്തില്‍ നിന്ന് 20 റണ്‍സെടുത്തു.

Also Read: നിയമസഭാ സമ്മേളനം ഇന്ന് മൂന്നാം ദിനത്തില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News