പകരം വീട്ടി ഇന്ത്യ; കാര്യവട്ടത്ത് ഓസീസിനെ തളച്ചത് 44 റണ്‍സിന്

ബാറ്റര്‍മാര്‍ക്കൊപ്പം ബോളര്‍മാരും ഫുള്‍ ഫോമിലായ രണ്ടാം ടി20 മത്സരത്തില്‍ ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ. ഇന്ത്യ – ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 44 റണ്‍സിനാണ് ഇന്ത്യന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 236 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഓസീസ് ഇന്നിങ്ങ്‌സ് 191 റണ്‍സിന് അവസാനിച്ചു. ഓസീസ് 20 ഓവറില്‍ 191 റണ്‍ എടുക്കാനെ സാധിച്ചുള്ളു. 9 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തു കാട്ടി. 45 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. പരമ്പരയില്‍ 2-0ന് ഇന്ത്യ മുന്നിലെത്തി. മൂന്നാം മത്സരം ചൊവ്വാഴ്ച ഗുവാഹത്തിയില്‍ നടക്കും. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

ALSO READ: പു​ക​വ​ലി,കേ​ടായേക്കാവുന്ന ഭ​ക്ഷ​ണങ്ങൾ, സീ​റ്റു​ക​ളി​ൽ കാ​ലു​ക​ൾ കയറ്റിയുള്ള യാത്ര; നി​യ​മ​ലം​ഘ​ന​ങ്ങൾക്ക് പുതിയ പിഴ

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ്ക്ക് ആദ്യം ഓപ്പണര്‍ മാറ്റ് ഷോര്‍ട്ടിനെ നഷ്ടമായി. നിര്‍ണായകമായ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയിയാണ് ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചത്. പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റെടുത്തു. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.236 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിനായി സ്റ്റീവ് സ്മിത്ത് – മാത്യു ഷോട്ട് ഓപ്പണിങ് സഖ്യം നന്നായി തന്നെ തുടങ്ങി. ഇതോടെ മൂന്നാം ഓവറില്‍ രവി ബിഷ്‌ണോയിയെ കൊണ്ടുവന്ന സൂര്യകുമാറിന്റെ നീക്കം ഫലം കണ്ടു. 10 പന്തില്‍ 19 റണ്‍സെടുത്ത ഷോട്ട് പുറത്ത്.

ALSO READ: മലനാട് കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്; 25 വർഷം നീണ്ട യുഡിഎഫ് ഭരണമാണ് അവസാനിച്ചത്

അഞ്ചാം വിക്കറ്റില്‍ ടിം ഡേവിഡും സ്റ്റോയിനിസും ചേര്‍ന്ന് 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 139ല്‍ നില്‍ക്കേ ടിം ഡേവിഡും പിന്നാലെ സ്റ്റോയിനിസും മടങ്ങിയത് ഓസീസിനു തിരിച്ചടിയായി. സീന്‍ ആബട്ട്, നഥാന്‍ എല്ലിസ്, ആദം സാംപ എന്നിവര്‍ ഓരോ റണ്‍സു വീതമെടുത്ത് പുറത്തായി. ഇതോടെ ഓസീസ് 9ന് 155 എന്ന നിലയിലേക്കു വീണു. ക്യാപ്റ്റന്‍ മാത്യു വെയ്ഡ് 23 പന്തില്‍ നിന്ന് നാല് സിക്‌സും ഒരു ഫോറുമടക്കം 42 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഇന്ത്യ മൂന്ന് മുന്‍നിര താരങ്ങളുടെ അര്‍ധ സെഞ്ചുറി മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തിരുന്നു. യശസ്വി ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് അര്‍ധ സെഞ്ചുറി നേടിയ താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News