ഇന്ത്യ പാക്കിസ്ഥാനിലേക്കില്ല; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഐസിസിയെ തീരുമാനം അറിയിച്ച് ബിസിസിഐ

india-pakistan-cricket

2025ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് ഐസിസിയെ ബിസിസിഐ അറിയിച്ചു. ടീമിനെ പാകിസ്ഥാനിലേക്ക് അയക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എട്ട് ടീമുകള്‍ അടങ്ങുന്ന ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി 19 നും മാര്‍ച്ച് ഒമ്പതിനും ഇടയില്‍ പാക്കിസ്ഥാനിലെ മൂന്ന് വേദികളിലാണ്.

രാജ്യത്തിന് പുറത്ത് ഒരുവേദി കൂടി ഒരുക്കുന്ന ഹൈബ്രിഡ് മോഡല്‍ ടൂർണമെൻ്റിന് വേണ്ടിവരും. അതേസമയം, പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി ഹൈബ്രിഡ് മോഡല്‍ ഉപയോഗിക്കുന്നത് നിരസിച്ചിരുന്നു. ചര്‍ച്ച നടന്നിട്ടുണ്ടെങ്കിലും അത് ശരിയാകില്ലെന്ന നിലപാടിലാണ് അദ്ദേഹം.

Read Also: ‘തലശ്ശേരി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പവലിയന്‍ നിര്‍മിക്കണം’; പവലിയനില്‍ വെക്കാന്‍ ബോളും ബാറ്റും സമ്മാനിച്ച് ബ്രെറ്റ് ലീ, കൂടിക്കാഴ്ച നിമിഷങ്ങള്‍ പങ്കുവെച്ച് സ്പീക്കര്‍

രാജ്യത്തിൻ്റെ പുറത്ത് വേദി പരിഗണിക്കുന്ന ചുരുക്കപ്പട്ടികയില്‍ ചില രാജ്യങ്ങള്‍ ഉണ്ടെങ്കിലും, യുഎഇയാണ് മുന്‍നിരയിലുള്ളത്. ശ്രീലങ്കയും ചുരുക്കപ്പട്ടികയിലുണ്ട്. 2023ലെ ഏകദിന ലോകകപ്പിലും ഹൈബ്രിഡ് രീതിയാണ് സ്വീകരിച്ചിരുന്നത്. ഓരോ മത്സരത്തിനായി പാക്കിസ്ഥാനിലേക്ക് എത്തുക, കളി കഴിഞ്ഞാലുടൻ ഇന്ത്യയിലേക്ക് പോകുക എന്ന രീതി പിസിബി മുന്നോട്ടുവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News