ചങ്കൂറ്റം: സുഡാനില്‍ കൂരിരുട്ടില്‍ പൊട്ടിപ്പൊളിഞ്ഞ റണ്‍വേയില്‍ വിമാനമിറക്കി ഇന്ത്യന്‍ എയര്‍ഫോഴ്‌സ്

സുഡാനില്‍ വ്യാ‍ഴാ‍ഴ്ച്ച രാത്രി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് നടത്തിയത് പ്രതിസന്ധികള്‍ നിറഞ്ഞ രക്ഷാദൗത്യം.  കുടിങ്ങിക്കിടന്ന 121 ഇന്ത്യക്കാരെ  രക്ഷിക്കാന്‍ കൂരിരുട്ടില്‍ പൊട്ടിപ്പൊളിഞ്ഞ എയര്‍സ്ട്രിപ്പിലാണ് ഇന്ത്യന്‍ പൈലറ്റുമാര്‍ വിമാനമിറക്കിയത്.

നാവിഗേഷന്‍, ഇന്ധന സഹായങ്ങള്‍ ഏതും  ലഭ്യമല്ലാത്ത പൊളിഞ്ഞ കുഞ്ഞന്‍ എയര്‍സ്ട്രിപ്പില്‍  നൈറ്റ് വിഷന്‍ കണ്ണടയുടെ  സഹായത്തോടെ മാത്രം വിമാനമിറക്കാന്‍  ഇന്ത്യന്‍ പൈലുറ്റുമാര്‍  ചങ്കൂറ്റം കാണിച്ചു.

സി-130ജെ ഹെര്‍ക്കുലീസ് വിമാനമാണ് രക്ഷാദൗത്യത്തിന് ഉപയോഗിച്ചത്. ഇലക്ട്രോ ഒപ്ടിക്കല്‍/ ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ ഉപയോഗിച്ചാണ് റണ്‍വേയില്‍ മറ്റ് തടസങ്ങള്‍ ഇല്ലെന്ന് പൈലറ്റുമാര്‍ മനസ്സിലാക്കിയത്. സുഡാനില്‍ കലാപം നടക്കുന്ന ഖാര്‍ത്തൂമില്‍ നിന്ന്  വെറും 40 കിലോമീറ്റര്‍ അകലെ മാത്രമാണ് ഇന്ത്യന്‍ വിമാനമിറങ്ങിയത്.

എയര്‍ഫോഴ്‌സിലെ 8 ഗരുഡ് കമാന്‍ഡോമാരാണ് രക്ഷാദൗത്യത്തില്‍ ഉള്‍പ്പെട്ടിരുന്നത്. വിമാനം സുഡാനില്‍ നിന്ന് പുറപ്പെടുമ്പോഴും നൈറ്റ് വിഷന്‍ കണ്ണടകളാണ് സഹായത്തിനുണ്ടായിരുന്നത്.

ഓപ്പറേഷന്‍ കാവേരി രക്ഷാദൗത്യത്തിലൂടെ സുഡാനില്‍ നിന്ന് ഇതുവരെ 1360 പേരെ സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration