സിക്കിം തലസ്ഥാനമായ ഗാംഗ്‌തോക്കില്‍ 72 മണിക്കൂറിനുള്ളില്‍ 70 അടി നീളത്തില്‍ ബെയ്‌ലി പാലം പണിത് ഇന്ത്യന്‍ സേനയുടെ എന്‍ജിനീയര്‍മാര്‍. പ്രളയത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട ഡിക്ച്ചു സാംഗ്ലാംഗ് പാതയെ ബന്ധിപ്പിക്കാന്‍ സേനയ്ക്ക് കഴിഞ്ഞു.
ത്രിശക്തി കോര്‍പ്‌സ് ആര്‍മി എന്‍ജിനീയര്‍മാര്‍ ജൂണ്‍ 23നാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഇവര്‍ക്കൊപ്പം പ്രാദേശിക ഭരണകൂടവും ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനും പാലത്തിന്റെ നിര്‍മാണത്തില്‍ സഹായവുമായി ഒപ്പമുണ്ടായിരുന്നു. പ്രളയബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് പോലും ബുദ്ധിമുട്ട് അനുഭവപ്പെട്ട സാഹചര്യത്തില്‍ പാലത്തിന് നിര്‍മാണം പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് വലിയ ആശ്വാസമായിരിക്കുകയാണ്. ജൂണ്‍ 27ന് പ്രദേശം സന്ദര്‍ശിച്ച സിക്കിം വനമന്ത്രി പിന്റ്‌സോ നംഗ്യാല്‍ ലെപ്ച്ച സേനയെ അഭിനന്ദിച്ചിരുന്നു.
വടക്കന്‍ സിക്കിമില്‍ കനത്തമഴയെ തുടര്‍ന്ന് മണ്ണിടിച്ചിലും വിള്ളലുകളും മൂലം റോഡ് ഗതാഗതം താറുമാറായിരുന്നു. 150 അടി തൂക്കുപാലം കഴിഞ്ഞ ജൂണ്‍ 23ന് ആര്‍മി എന്‍ജിനീയര്‍മാര്‍ നിര്‍മിച്ചിരുന്നു.
ടീസ്റ്റ നദിക്ക് സമീപം മംഗാനില്‍ 1200 ടൂറിസ്റ്റുകള്‍ പ്രളയത്തില്‍ കുടുങ്ങിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here