ALH ധ്രുവ് ഹെലികോപ്റ്ററുകളുടെ ഉപയോഗം സൈന്യം നിർത്തിവെച്ചു

ALH ധ്രുവ് ഹെലികോപ്റ്ററുകളുടെ ഉപയോഗം സൈന്യം താൽക്കാലികമായി നിർത്തിവെച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്നാണ് പ്രവർത്തനം നിർത്തിയത്. തദ്ദേശീയമായി നിർമ്മിക്കുന്ന ഈ ഹെലികോപ്റ്ററുകൾ നിരന്തരം അപകടത്തിൽപ്പെടുന്ന സാഹചര്യത്തിലാണ് തീരുമാനം. ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ധ്രുവ് ഈ മാസം 4-ന് ഹെലികോപ്റ്റർ തകർന്ന് വീണ് ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് തവണ ധ്രുവ് ഹെലികോപ്റ്ററുകൾ അപകടത്തിൽ പെട്ടിരുന്നു. മാർച്ച് എട്ടിന് മുംബൈ തീരത്ത് നാവികസേനയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കിയിരുന്നു. അന്ന് പവർ ലോസായിരുന്നു കാരണം. ആർക്കും പരുക്കേറ്റിരുന്നില്ല. മാർച്ച് 23-ന് നെടുമ്പാശേരിയിൽ ഹെലികോപ്റ്റർ അപകടത്തിൽപെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യൻ നേവിയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ധ്രുവ് ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നത് നേരത്തേ നിർത്തിവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News