സിക്കിമിലെ മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ 30 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി സൈന്യം

കിഴക്കൻ സിക്കിമിൽ മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ പ്രായമായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 വിനോദസഞ്ചാരികളെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായും ആവശ്യമായ വൈദ്യസഹായവും ഭക്ഷണവുമുൾപ്പെടെ നൽകിയതായും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും കാരണം തിങ്കളാഴ്ച ഉച്ചയോടെയാണ് വിനോദസഞ്ചാരികൾ കുടുങ്ങിയത്. കഴിഞ്ഞ ദിവസം കനത്ത മഴയില്‍ കുടുങ്ങിയ 40-ഓളം വിനോദസഞ്ചാരികളെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലുള്ള രക്ഷാദൗത്യത്തില്‍ രക്ഷപ്പെടുത്തിയിരുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് സിക്കിമിലും മറ്റ് ഭാഗങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News