ജമ്മു കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ സൈന്യം വധിച്ചു

JAMMU KASHMIR FIRING

ജമ്മു കാശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ 5 ഭീകരരെ സൈന്യം വധിച്ചു. കുൽഗാം ജില്ലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നു പുലര്‍ച്ചെയാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വെടിവെപ്പിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. കുല്‍ഗാം ജില്ലയിലെ ബെഹിബാഗ് പ്രദേശത്തെ കദ്ദറില്‍ ഭീകരരെന്ന് സംശയിക്കുന്നവരുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്നലെ രാത്രിയാണ് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് സർവ സന്നാഹങ്ങളുമായി പ്രദേശം വളഞ്ഞ സൈന്യം തിരച്ചില്‍ ആരംഭിച്ചു.

ALSO READ; മസ്ജിദ് നിര്‍മാണത്തിനായി അയോധ്യയില്‍ സുപ്രീംകോടതി അനുവദിച്ച സ്ഥലം തിരിച്ചെടുക്കണം, യോഗി ആദിത്യനാഥിന് കത്തു നല്‍കി ബിജെപി നേതാവ്

ഇതോടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിച്ചതോടെ രൂക്ഷപോരാട്ടമാണ് നടന്നത്. ജമ്മു കശ്മീര്‍ പൊലീസും ഇന്ത്യൻ സൈന്യവും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷന്‍. കഴിഞ്ഞമാസം കശ്മീരിലെ ദച്ചിഗ്രാമില്‍ ലഷ്‌കര്‍ ഇ തയ്ബ ഭീകരനെ സൈന്യം വധിച്ചിരുന്നു. കൂടുതൽ ഭീകരർക്കുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

NEWS SUMMERY: Five terrorists were killed in an encounter with the army in Kulgam district, Jammu and Kashmir, this morning. Two soldiers were injured in the exchange of fire.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News