ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ ശക്തമായ തിരിച്ചടിക്കൊരുങ്ങി സുരക്ഷാസേന

Indian Army search operation

ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ ശക്തമായ തിരിച്ചടിക്കൊരുങ്ങി സുരക്ഷാസേന. ശ്രീനഗര്‍, അനന്ത്നാഗ്, ബഡ്ഗാം, ബന്ദിപ്പോറ എന്നിവിടങ്ങളില്‍ ഭീകരര്‍ക്കായുള്ള സൈന്യത്തിന്റെ വ്യാപക തെരച്ചില്‍ തുടരുകയാണ്. ഇന്നലെ ഭീകരര്‍ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റു.

ശ്രീന​ഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള സൺഡേ മാർക്കറ്റിലാണ് ​ഗ്രനേഡ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ മഹാരാജ ഹരി സിങ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പൊലീസും അർധ സൈനിക വിഭാ​ഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

Also Read: വിഷ വായു ശ്വസിക്കുന്ന ദില്ലി; മലിനീകരണ തോത് കുതിച്ചുയരുന്നു

കഴിഞ്ഞദിവസം ലഷ്കർ-ഇ-ത്വയിബ കമാന്‍ഡറെ സുരക്ഷാസേന ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇതിന് തിരിച്ചടിയാണ് ഇന്നലത്തെ ഗ്രനേഡ് ആക്രമണം എന്നതാണ് വിലയിരുത്തല്‍.

പാക് ഭീകരസംഘടനയായ ലഷ്കർ-ഇ-ത്വയിബ വരും ദിവസങ്ങളിലും ആക്രമണത്തിന് മുതിര്‍ന്നേക്കുമെന്ന് സൂചന. ഹോട്സ്പോട്ടായ കേന്ദ്രങ്ങളില്‍ സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും ഉള്‍പ്പെട്ട സംയുക്ത സംഘമാണ് ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നത്.

Also Read: ബിസ്കറ്റ് ആയുധമായി, ലഷ്കർ ഇ-ത്വയിബ ഉന്നത കമാൻഡറെ ഇന്ത്യൻ സൈന്യം വധിച്ചത് തന്ത്രപരമായി

മുന്‍കൂട്ടി ആസൂത്രണം ചെയ്ത് കൃത്യമായി നടപ്പാക്കിയ ദൗത്യത്തിലൂടെയാണ് സൈന്യം ശ്രീനഗറിലെ ഖാന്‍യറില്‍ വെച്ച് ഷ്കർ-ഇ-ത്വയിബ കമാന്‍ഡർ ഉസ്മാനെ വധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News