പൂഞ്ചിലെ ഭീകര ആക്രമണത്തിന് തിരിച്ചടിക്ക് ഒരുങ്ങി സൈന്യം. പൂഞ്ച് മേഖലയിൽ വ്യാപക തെരച്ചിൽ സൈന്യം തുടരുകയാണ്. വനമേഖലയിൽ 7 ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയെന്ന് സേന വൃത്തങ്ങൾ അറിയിച്ചു. ഇവർ തന്നെയാണ് ആക്രമണം നടത്തിയതെന്നും സൈന്യം അറിയിച്ചു. മേഖലയിൽ ആകാശ മാർഗ്ഗമുള്ള നിരീക്ഷണവും ശക്തമാണ്. അതേസമയം ഭീകരർ ഒളിച്ചിരിക്കുന്ന സ്ഥലം സൈന്യം വളഞ്ഞതായും സൂചനകളുണ്ട്.
അഞ്ച് സൈനികരാണ് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നടന്ന ഭീകരാക്രമണത്തിൽ മരണപ്പെട്ടത്. പരിക്കേറ്റ സൈനികന്റെ നില ഗുരുതരമായി തുടരുകയാണ്. പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ കനത്ത ജാഗ്രതയാണ്. അടുത്ത മാസം ജി20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയാണ് ഭീകരാക്രമണമുണ്ടായത്.
അതേ സമയം ഭീകരാക്രമണം സംബന്ധിച്ച് അന്വേഷണം എൻഐഎ ഏറ്റെടുത്തു. എൻഐഎ സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ദില്ലിയിൽ നിന്നുള്ള ഫൊറൻസിക് സംഘവും ഇവരോടൊപ്പമുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here