2024ലെ യുഎസ് തെരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെതിരെ ചരിത്രവിജയം സ്വന്തമാക്കിയാണ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്കുള്ള തന്‍റെ മടങ്ങിവരവ് ഉറപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാർട്ടി വന്‍ കുതിപ്പാണ് യുഎസില്‍ നടത്തിയത്. നിർണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ചരിത്ര വിജയം കുറിച്ച് ട്രംപ് 301 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയപ്പോള്‍ 226 ഇലക്ട്രല്‍ വേട്ടുകള്‍ നേടാനെ കമല ഹാരിസിനു സാധിച്ചുള്ളൂ.
എന്നാൽ ട്രംപിന്‍റെ വിജയത്തിൽ ഏറ്റവും കൂടുതൽ ‘എയറിൽ’ കയറിയത് ഒരു ഇന്ത്യൻ ജ്യോതിഷിയാണ്. ഇന്ത്യൻ ജ്യോതിഷിയായ പ്രതോഷ് ഗോപാല കൃഷ്ണനാണ് താൻ നടത്തിയ ഒരു പ്രവചനത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പൊങ്കാല ഏറ്റുവാങ്ങുന്നത്.
ALSO READ; പുറത്ത് നരഭോജി, അകത്ത് ‘റൊമാന്‍റിക് കിങ്’; ഒടുവിൽ ‘രാജ’ക്ക് പ്രണയസാഫല്യം
ജ്യോതിഷത്തിൽ 20 വർഷത്തെ പരിചയസമ്പത്തുള്ള ഗോപാലകൃഷ്ണൻ ഈ വർഷം സെപ്തംബർ 9നാണ് ‘കമലഹാരിസ് 2024 നവംബർ 5-ന് 306 സീറ്റുകളോടെ യുഎസ്എയുടെ ആദ്യത്തെ ‘ബ്രാഹ്മണ’ വനിതാ പ്രസിഡന്‍റാകും’ എന്ന് എക്സിലൂടെ പ്രവചനം നടത്തിയത്. എന്‍റെ ആഴത്തിലുള്ള ജ്യോതിഷ വിശകലനത്തിൽ തെളിഞ്ഞത് പ്രകാരം കമല 38 ദിവസത്തിനുള്ളിൽ ചരിത്രം സൃഷ്ടിക്കാൻ പോകുന്നു. ഇത് രാഹുവിന്‍റെ ശക്തിയെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു. നവംബർ 6 ന് വോട്ടെണ്ണൽ അവസാനിച്ചപ്പോൾ, ഹാരിസ് ട്രംപിനെക്കാൾ ബഹുദൂരം പിന്നിലായതോടെ സോഷ്യൽ മീഡിയയിൽ ഗോപാല കൃഷ്ണനെതിരെ നിരവധി പേർ രംഗത്തെത്തി.
ALSO READ; അവസാന ടേക്ക്ഓഫിന് ഒരുങ്ങി വിസ്താര; തിങ്കളാഴ്ചയോടെ എയർ ഇന്ത്യയിൽ ലയിക്കും
പരിഹാസങ്ങൾക്കിടയിൽ തന്‍റെ തെറ്റ് അംഗീകരിച്ചുകൊണ്ട്, ഒരു ഫോളോ-അപ്പ് ട്വീറ്റിൽ ഗോപാലകൃഷ്ണൻ ഇങ്ങനെ പ്രതികരിച്ചു. ‘നിങ്ങളുടെ എല്ലാ പ്രതികരണങ്ങളും വിനീതമായി സ്വീകരിച്ചു. ഞാൻ സ്വയം തിരുത്തുകയും ക്രിയാത്മകമായി മെച്ചപ്പെടുത്തുകയും ചെയ്യും. ലൗകിക [ജ്യോതിഷം] അത്യന്തം ബുദ്ധിമുട്ടാണ്. അത് തെറ്റായി പോയി’. ശ്രീകൃഷ്ണൻ ആഗ്രഹിക്കുന്നതുവരെ ഇനി രാഷ്ട്രീയ പ്രവചനമില്ല എന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഇതാദ്യമായല്ല ഗോപാലകൃഷ്ണൻ തെറ്റായ പ്രവചനങ്ങൾ നടത്തി കുരുക്കിൽ പെടുന്നത്. ഇതിനു മുമ്പ് ലോക്സഭ ഇലക്ഷനിലും തെറ്റായ പ്രവചനം നടത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here