കൈക്കൂലിയിൽ കുടുങ്ങി അദാനി, നടന്നത് 250 മില്യൺ ഡോളറിന്‍റെ തട്ടിപ്പ്; മോദിയുടെ വിശ്വസ്തനെതിരെ അമേരിക്കയിൽ കേസ്

adani bribery case

ഇന്ത്യൻ വ്യവസായിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായ ഗൗതം അദാനിക്കെതിരെ യുഎസിൽ കോടികളുടെ കൈക്കൂലി കേസ്. 20 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളർ ലാഭം ലഭിക്കുന്ന സൗരോർജ്ജ വിതരണ കരാറുകൾ നേടുന്നതിന് അദാനിയും അദ്ദേഹത്തിന്‍റെ അനന്തരവൻ സാഗർ അദാനിയും ഉൾപ്പെടെയുള്ളവർ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ഏകദേശം 250 മില്യൺ ഡോളറിൽ അധികം (2000 കോടിയലധികം രൂപ) കൈക്കൂലി നൽകിയതെന്നാണ് കുറ്റം. കോഴ നൽകിയ വിവരം യുഎസ് നിക്ഷേപകരിൽ നിന്ന് മറച്ചുവെച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

ALSO READ; ഓഹരി വിപണിയിൽ നിന്ന് ലാഭമുണ്ടാക്കാൻ പഠിപ്പിക്കാം; തട്ടിയെടുത്തത് 100 കോടിയിലേറെ രൂപ: ചൈനീസ് പൗരൻ അറസ്റ്റിൽ

ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്. അഴിമതി മറച്ചുവെച്ച് അദാനിയും അദാനി ഗ്രീൻ എനർജിയിലെ മറ്റൊരു എക്‌സിക്യൂട്ടീവായ വിനീത് ജെയ്‌നും ചേർന്ന് 3 ബില്യൺ ഡോളറിലധികം ലോണുകളും ബോണ്ടുകളും പണമിടപാടുകാരിൽ നിന്നും നിക്ഷേപകരിൽ നിന്നും സ്വരൂപിച്ചതായും പ്രോസിക്യൂട്ടർമാർ പറഞ്ഞു.

കുറ്റപത്രം അനുസരിച്ച്, ഗൗതം ആദാനിയെ “ന്യൂമെറോ യുനോ”, “ദി ബിഗ് മാൻ” എന്നീ കോഡുകൾ ഉപയോഗിച്ചാണ് വിശേഷിപ്പിച്ചിരുന്നതെന്നും തെളിവുണ്ട്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ALSO READ; വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ, ഇല്ലെങ്കിൽ കൈ പൊള്ളും… വീണ്ടും കുതിച്ചുയർന്ന് സ്വർണവില

അതേസമയം, അദാനി ഗ്രൂപ്പ് ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് പുലർച്ചെയാണ് കേസെടുത്ത വിവരം പുറത്തായത്. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 20 ശതമാനംവരെ തകര്‍ച്ച നേരിട്ടു. അദാനി ഗ്രീന്‍ 18 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 13 ശതമാനവും അദാനി പവര്‍ 14 ശതമാനവും നഷ്ടത്തിലായി. നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച അദാനി കഴിഞ്ഞ ആഴ്ച യുഎസിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.

ഗൗതം അദാനി, സാഗര്‍ എസ് അദാനി, വിനീത് എസ് ജെയിന്‍, രന്‍ജിത് ഗുപ്ത, സിറില്‍ കബനീസ്, സൗരഭ് അഗര്‍വാള്‍, ദീപത് മല്‍ഹോത്ര, രൂപേഷ് അഗര്‍വാള്‍ എന്നിവരാണ് കേസിലെ ആരോപണ വിധേയര്‍. ഗൗതം അദാനിക്കും സാഗര്‍ അദാനിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി സ്ഥിരീകരണം ഇല്ലാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News