ലോകകിരീടം നേടി ഇന്ത്യന്‍ ബോക്‌സര്‍; സ്വന്തമാക്കിയത് ഡബ്ല്യുബിഎഫ് വേള്‍ഡ് ടൈറ്റില്‍

mandeep-singh

ലോക ബോക്സിംഗ് ഫെഡറേഷന്റെ (ഡബ്ല്യുബിഎഫ്) സൂപ്പര്‍ ഫെതര്‍ വെയ്റ്റ് ലോക കിരീടം സ്വന്തമാക്കി ഇന്ത്യന്‍ പ്രൊഫഷണല്‍ ബോക്സര്‍ മന്‍ദീപ് ജാൻഗ്ര. കേമാന്‍ ഐലൻഡില്‍ നടന്ന മത്സരത്തിൽ ബ്രിട്ടന്റെ കോണര്‍ മക്കിന്റോഷിനെയാണ് മൻദീപ് തോല്‍പ്പിച്ചത്. മുന്‍ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് റോയ് ജോണ്‍സ് ജൂനിയറിന് കീഴിലാണ് 31-കാരൻ മൻദീപ് പരിശീലനം നേടിയത്.

പ്രൊഫഷണല്‍ കരിയറില്‍ ഇതുവരെ ഒരു പരാജയം മാത്രമേ മൻദീപിന് അഭിമുഖീകരിക്കേണ്ടി വന്നുള്ളൂ. കിരീട പോരാട്ടത്തിലെ മിക്ക റൗണ്ടുകളിലും അദ്ദേഹത്തിന് മുന്‍തൂക്കമുണ്ടായിരുന്നു. തുടക്കം മുതല്‍ ശക്തമായ പഞ്ചുകള്‍ നല്‍കി അക്രമോത്സുക ബോക്സിംഗ് പുറത്തെടുക്കുകയും 10 റൗണ്ടുകളിലുടനീളം തന്റെ സ്റ്റാമിന നിലനിര്‍ത്തുകയും ചെയ്തു.

Read Also: ജഴ്‌സിയില്‍ ചോര പുരളുമ്പോഴും അവര്‍ പറയുന്നു, ഞങ്ങള്‍ ലോകകപ്പ് കളിക്കും; അതിശയിപ്പിക്കും പലസ്തീന്‍ ഫുട്‌ബോള്‍ ടീമിന്റെ അതിജീവനം

അതേസമയം, ബ്രിട്ടീഷ് ബോക്‌സര്‍ വേഗത നിലനിര്‍ത്താന്‍ പാടുപെട്ടു. രാജ്യത്തിൻ്റെ യശസ്സിന് കാരണമായത് അഭിമാനകരമാണെന്ന് മൻദീപ് പ്രതികരിച്ചു. 2021-ലാണ് ഈ ഹരിയാന ബോക്സര്‍ പ്രൊഫഷണല്‍ ബോക്സിംഗില്‍ അരങ്ങേറ്റം കുറിച്ചത്. 2014ലെ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിൽ വെള്ളി മെഡല്‍ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News