ന്യൂസിലാൻഡിനോട് കനത്ത പരാജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ (ഡബ്ല്യുടിസി) ഫൈനലിൽ ഇന്ത്യ എത്തുമോയെന്നാണ് ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്. മുന്നോട്ടുള്ള പോക്ക് ദുർഘടമാണെങ്കിലും വഴി പൂർണമായും അടഞ്ഞിട്ടില്ല. ഇന്ത്യയ്ക്ക് ഇനിയും സാധ്യതകളുണ്ട്.
പരാജയത്തിന് ശേഷം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് നിലയിൽ ഒന്നാം സ്ഥാനം നഷ്ടമായി. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നടന്നുകൊണ്ടിരിക്കുന്ന ഡബ്ല്യുടിസി സൈക്കിളിൽ ഇന്ത്യയുടെ അഞ്ചാമത്തെ തോൽവിയാണിത്. മാത്രമല്ല, പോയിൻ്റ് ശതമാനത്തിൽ (പിസിടി) ഗണ്യമായ കുറവുണ്ടായി.
Read Also: ‘ഒരുപാട് തെറ്റുകൾ വരുത്തി, മികച്ച ക്രിക്കറ്റ് കളിച്ചില്ല’; കുറ്റസമ്മതവുമായി രോഹിത്
62.82 ൽ നിന്ന് 58.33 ആയാണ് പിസിടി കുറഞ്ഞത്. 62.50 പിസിടിയുമായി നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ശേഷിക്കുന്ന മത്സരങ്ങളിൽ ഭൂരിഭാഗവും വിജയിച്ചാലേ ഇന്ത്യയ്ക്ക് ഫൈനലിൽ പ്രവേശിക്കാൻ സാധിക്കൂ. അതായത്, അഞ്ച് ഗെയിമുകളിൽ നാലെണ്ണം ജയിക്കണം. വരാനിരിക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ബോർഡർ- ഗവാസ്‌കർ ട്രോഫി മത്സരം ഏറെ നിർണായകമാണ്.
54.55 പിസിടിയുമായി ന്യൂസിലാൻഡ് നാലാം സ്ഥാനത്തേക്ക് ഉയർന്നു. ശ്രീലങ്ക 55.56 പിസിടിയുമായി മൂന്നാം സ്ഥാനത്താണ്. 54.17 പിസിടിയുമായി അഞ്ചാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here