ലോക ചെസ്സ് ചാമ്പ്യൻ ഡിങ് ലിറനെ തോൽപിച്ച് ഇന്ത്യൻ താരം ആർ പ്രഗ്നാനന്ദ. ടാറ്റ സ്റ്റീൽസ് ചെസ്സ് ചാമ്പ്യൻഷിപ്പിലാണ് ഈ സുവർണനേട്ടം. നെതര്‍ലൻഡ്സിലെ വിജ് ആൻ സീയിൽ നടക്കുന്ന ടൂർണമെന്റിലെ നാലാം റൗണ്ട് പോരാട്ടത്തിലാണ് പ്രഗ്നാനന്ദയുടെ ഈ മിന്നും നേട്ടം. അഞ്ചു തവണ ലോക ചാംപ്യനായിട്ടുള്ള വിശ്വനാഥൻ ആനന്ദിനെ ഫിഡെ റേറ്റിങ്ങിൽ പിന്തള്ളിയാണ് പ്രഗ്നാനന്ദയുടെ വിജയം.
ആനന്ദിന്റെ ഫിഡെ റേറ്റിംഗ് 2748 ഉം നിലവിൽ പ്രഗ്നാനന്ദയുടേത് 2748.3 ഉം ആണ്. ക്ലാസിക്കൽ ചെസിൽ നിലവിലെ ലോകചാമ്പ്യൻ മറികടന്ന രണ്ടാമത്തെ താരമാണ് പ്രഗ്നാനന്ദ. വിശ്വനാഥൻ ആനന്ദാണ് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം. ഡിങ് ലിറനെതിരെ കളിയുടെ തുടക്കം മുതൽ തന്നെ ആധിപത്യം പുലർത്തിയിരുന്നു. ഒടുവിൽ നാലാം റൗണ്ടിൽ ആദ്യത്തെ ജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു പ്രഗ്നാനന്ദ.
ക്ലാസ്സിക്കൽ ചെസ്സിൽ ഒരു ലോക ചാമ്പ്യനെ തോൽപ്പിക്കാനായത് ഒരു മികച്ച നേട്ടമായി കണക്കാക്കുന്നുവെന്ന് പ്രഗ്നാനന്ദ മാധ്യമങ്ങളോട് പ്രതികരിച്ചു. കളിയുടെ ഇടയ്ക്ക് പെർഫോമൻസ് ഏറ്റക്കുറച്ചിലുകൾക്കു വിധേയമായെന്നും തുടക്കം മുതൽ ഒടുക്കം വരെ ഊർജം നിലനിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പ്രഗ്നാനന്ദ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here