അനാവശ്യ ജനിതക പരിശോധന നടത്തി പണം തട്ടി; യു എസിൽ ഇന്ത്യന്‍ വംശജനു 27 വര്‍ഷം തടവുശിക്ഷ

യുഎസ് സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയില്‍ നിന്ന് 46.30 കോടി യുഎസ് ഡോളര്‍ (ഏകദേശം 3850 കോടി രൂപ) തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ വംശജനു 27 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി.അനാവശ്യ ജനിതക പരിശോധന രോഗികളില്‍ നടത്തി പണം തട്ടിയ ലാബ് ഉടമ മിനല്‍ പട്ടേലിന് ആണ് 27 വര്‍ഷം തടവുശിക്ഷ വിധിച്ചത്.

also read:മണിപ്പൂരിൽ ഇന്ന് നിയമസഭാ സമ്മേളനം ആരംഭിക്കില്ല

ജോര്‍ജിയയിലുള്ള ലാബ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് പട്ടേല്‍. പണം തട്ടുന്നതിനായി ആവശ്യമില്ലാത്ത പരിശോധനകള്‍ ഇയാൾ നടത്തുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തു. 3 വര്‍ഷംകൊണ്ടാണ് വന്‍തുകയാണ് മിനല്‍ പട്ടേൽ വെട്ടിച്ചു നേടിയത്.

ടെലി മെഡിസിന്‍ കമ്പനികള്‍, കോള്‍ സെന്ററുകള്‍ എന്നിവരുമായി കൂട്ടുചേര്‍ന്നായിരുന്നു തട്ടിപ്പ് നടത്തിയത്. ഇതിന്റെ ആദ്യ നടപടിയായി രോഗികളുമായി ഫോണില്‍ ബന്ധപ്പെട്ട് അവരുടെ ഇന്‍ഷുറന്‍സ് പാക്കേജ് ചെലവേറിയ കാന്‍സര്‍ ജനിതക പരിശോധനകള്‍ അടങ്ങുന്നതാണെന്നു വിശ്വസിപ്പിക്കുന്നതാണ് .

also read: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; ഉന്നത തല യോഗം ഇന്ന് ചേരും
ടെസ്റ്റ് നടത്താന്‍ രോഗികള്‍ സമ്മതിച്ചാല്‍ ഇടനിലക്കാര്‍ക്കു കോഴ നല്‍കും. ടെലി മെഡിസിന്‍ കമ്പനികള്‍ വഴി ടെസ്റ്റുകള്‍ക്ക് അംഗീകാരം നല്‍കുന്ന ഡോക്ടര്‍മാരുടെ കുറിപ്പടി സംഘടിപ്പിക്കുകയും തുടര്‍ന്ന് തട്ടിപ്പ് നടത്തുകയുമായിരുന്നു രീതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News