യാത്ര ഇനി സിംപിളാകട്ടെ ! വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് പറക്കാവുന്ന അഞ്ച് രാജ്യങ്ങള്‍

യാത്ര ഇഷ്ടമില്ലാത്തവരായി ഒരുമുണ്ടാകില്ല. പ്രത്യേകിച്ച് രാജ്യത്തിന് പുറത്തൊക്കെ യാത്ര ചെയ്യാന്‍ കൊതിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ അതിന്റെ നടപടിക്രമങ്ങള്‍ ധാരാളമായതിനാല്‍ പലരും യാത്രയ്ക്ക് മടുക്കുകയാണ്.

എന്നാല്‍ വിസ ഒന്നുമില്ലാതെ ഇന്ത്യയ്ക്ക് പുറത്ത് സഞ്ചരിക്കാന്‍ കഴിയുന്ന അഞ്ച് രാജ്യങ്ങളുടെ വിവരങ്ങളാണ് ചുവടെ,

മാലിദ്വീപ്:

ഏഷ്യയിലെ ഏറ്റവും പ്രസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്. ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 30 ദിവസം മാലിദ്വീപില്‍ കഴിയാം.

ഇന്തോനേഷ്യ:

ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ 30 ദിവസം വരെ ഇന്തോനേഷ്യ സന്ദര്‍ശിക്കാം.

മലേഷ്യ:

മലേഷ്യയാണ് മറ്റൊരു രാജ്യം. വിസയില്ലാതെ 30 ദിവസം വരെ രാജ്യത്ത് തങ്ങാനാകും.

Also Read  ;സംസ്ഥാന ജലപാത: സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

വിയറ്റ്നാം:

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന രാജ്യമാണ് വിയറ്റ്‌നാം.

തായ്ലന്‍ഡ്:

2023 നവംബറിലാണ് ഇന്ത്യക്കാര്‍ വിസയില്ലാതെ രാജ്യത്തെത്താന്‍ തായ്ലന്‍ഡ് അവസരമൊരുക്കിയത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഈ വര്‍ഷം നവംബര്‍ 11 വരെ വിസയില്ലാതെ രാജ്യം സന്ദര്‍ശിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News