പാകിസ്ഥാൻ യുവാവിനെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ നഗരം; വീഡിയോ വൈറൽ

കൊൽക്കത്ത എല്ലാ കാലത്തും ആളുകളെ വിസ്‌മയിപ്പിക്കുന്ന നഗരമാണ്. നഗരത്തിന്‍റെ ഭംഗി, സംസ്‌കാരം, ഭക്ഷണം, വിദ്യാഭ്യാസം മാത്രമല്ല രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് ഗ്രൗണ്ടുകൾ പോലും ഇവിടെയുണ്ട്. ഇപ്പോഴിതാ കൊല്‍ക്കത്തയിലെ കോസിപ്പൂരിലുള്ള ഹാങ്ങിങ് റെസ്റ്റോറന്‍റാണ് ചര്‍ച്ചാവിഷയം. വ്യത്യസ്‌തമായ ഈ ഭക്ഷണശാലയുടെ ചിത്രം കാണിച്ച വ്‌ളോഗറോടുള്ള പാകിസ്ഥാനി യുവാവിന്‍റെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.

ഹാങ്ങിങ് റെസ്റ്റോറന്‍റിന്‍റെ ചിത്രം കണ്ട ഉടനെ യൂറോപ്പിലോ അല്ലെങ്കിൽ ഓസ്‌ട്രേലിയയിലോ ഉള്ളതാണെന്നാണ് പാകിസ്ഥാനി യുവാവ് ഇന്ത്യന്‍ വംശജനായ വ്‌ളോഗറോട് ആദ്യം പറഞ്ഞത്. എന്നാൽ ഇതൊരു ഏഷ്യൻ രാജ്യമാണെന്ന് വ്ളോഗര്‍ ചൂണ്ടിക്കാണിച്ചപ്പോൾ അങ്ങനെ എങ്കിൽ ഇത് ജപ്പാൻ എന്നായിരുന്നു യുവാവിന്റെ മറുപടി. ഒടുവിൽ ഉത്തരം കിട്ടാതിരുന്നതോടെ വ്ളോഗര്‍ സസ്പെൻസ് പൊളിച്ചു. കൊൽക്കത്തയെന്ന യഥാർത്ഥ ഉത്തരം കേട്ടതോടെ വലിയ അമ്പരപ്പാണ് പാക്കിസ്ഥാനി യുവാവ് പങ്കുവെച്ചത്.

വിപണിയില്‍ എത്തിയിട്ട് 8 വര്‍ഷം; വില്‍പ്പനയില്‍ 8 ലക്ഷം എന്ന തിളക്കം സ്വന്തമാക്കി ക്രെറ്റ

വിദേശത്തേയും വെല്ലുന്ന വിസ്മയ നിർമിതി ഇന്ത്യയിൽ ഉണ്ടെന്ന് അറിഞ്ഞതോടെ വലിയ സന്തോഷമാണ് യുവാവ് പ്രകടിപ്പിച്ചത്. ചന്ദ്ര ദൗത്യവും എയർബസുകളും അടക്കമുള്ള ഇന്ത്യയുടെ നേട്ടങ്ങളെ പരാമർശിച്ചുകൊണ്ട് അയൽരാജ്യത്തോടുള്ള ആദരവ് പാകിസ്ഥാനിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു. പാകിസ്ഥാൻ്റെ നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള യുവാവിന്റെ നർമ്മം ചലിച്ചുള്ള സംസാരവും സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ചു.

ഓവൽ ആകൃതിയില്‍, ഗ്ലാസുകൊണ്ട് നിര്‍മിച്ചതാണ് ബിശ്വ ബംഗ്ലാ ഗേറ്റിന് സമീപം സ്ഥിതിചെയ്യുന്ന റെസ്റ്റോറന്‍റ്. ഉരുക്കിലും പുറമെ കാലാവസ്ഥയെ പ്രതിരോധിക്കുന്ന സിലിക്കൺ ഉപയോഗിച്ചുമാണ് കെട്ടിടം നിര്‍മിച്ചത്. ശക്തമായ കാറ്റിനെയും ചൂടിനെയും ചെറുക്കാനും ഈ റെസ്റ്റോറൻ്റിനാവും. നിര്‍മിതിയുടെ ആകാശദൃശ്യം കണ്ടാൽ ആരും ഇമ ചിമ്മാതെ നോക്കിനിന്നുപോവും.

ALSO READ: ‘കൊടുമണ്‍ പോറ്റി’യുടെ ബ്ലാക്ക് മാജിക്കില്‍ അകപ്പെടുന്ന കാണികള്‍; ഇത് മമ്മൂട്ടിയുടെ അഭിനയത്തികവിൻ്റെ ഭ്രമയുഗം

ആയിരക്കണക്കിന് ലൈക്കുകളും കമൻ്റുകളുമായി വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. “ഇത് നമ്മുടെ കൊൽക്കത്തയിലാണ്. ഇതിനെ ബിശ്വ ബംഗ്ലാ ഗേറ്റ് എന്ന് വിളിക്കുന്നു. ഞങ്ങളുടെ കൊൽക്കത്തയുടെ അഭിമാനം,” തുടങ്ങി ഇന്ത്യയെ പ്രകീർത്തിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്കുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News