ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മറൈന്‍ പൊല്യൂഷന്‍ റെസ്പോണ്‍സ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു

വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ആഭിമുഖ്യത്തില്‍ സമുദ്ര മലിനീകരണം തടയലും നിയന്ത്രണവും എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. NOSDCP, (ദേശീയ എണ്ണ ചോര്‍ച്ച ദുരന്ത സാധ്യതാ പദ്ധതി) വ്യവസ്ഥകള്‍ക്കനുസൃതമായി സമുദ്ര മലിനീകരണം/വലിയ എണ്ണ ചോര്‍ച്ച എന്നിവയ്ക്കെതിരെ പ്രതികരിക്കുന്നതിനുള്ള തയ്യാറെടുപ്പ്, റിസോഴ്സ് ഏജന്‍സികള്‍, മറ്റ് പങ്കാളികള്‍ എന്നിവ കണ്ടെത്തുക എന്നീ ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്.

READ ALSO:കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍-2022 പ്രഖ്യാപിച്ചു

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ നിയമപരമായ കടമകളിലൊന്നാണ് സമുദ്ര പരിസ്ഥിതി സംരക്ഷണം. ഇന്ത്യയുടെ സമുദ്രമേഖലകളിലെ മലിനീകരണം തടയല്‍, നിയന്ത്രണം എന്നിവയാണ് ഇതില്‍ പ്രധാനം. രാജ്യത്തെ സമുദ്ര മലിനീകരണ പ്രതികരണത്തിനുള്ള കേന്ദ്ര ഏകോപന ഏജന്‍സി കൂടിയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഡയറക്ടര്‍ ജനറലാണ് നാഷണല്‍ ഓയില്‍ സ്പില്‍ ഡിസാസ്റ്റര്‍ കണ്ടിജന്‍സി പ്ലാനിന്റെ ചെയര്‍മാന്‍.

സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍(CMFRI) തിരുവനന്തപുരം, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സംസ്ഥാന ഫിഷറീസ് വകുപ്പ്, അദാനി പോര്‍ട്ട്‌സ്, വിഴിഞ്ഞം തീരസംരക്ഷണ സേനയിലെ ഓഫീസര്‍മാരും സേനാംഗങ്ങളും ശില്‍പശാലയില്‍ പങ്കെടുത്തു.

READ ALSO:സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷന്റെ പുതിയ പ്രസിഡന്റ്; ബ്രിജ് ഭൂഷന്റെ വിശ്വസ്തൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News