വിഷാദ രോഗവും പട്ടിണിയും കാരണം ദുരിതത്തിലായ ഇന്ത്യന്‍ പൗരയായ വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. തെലങ്കാന സ്വദേശിനിയായ സയ്യിദ ലുലു മിന്‍ഹാജ് സെയ്ദി എന്ന വിദ്യാര്‍ത്ഥിനിക്കാണ് സഹായവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തെത്തിയത്. വിദ്യാര്‍ത്ഥിനിക്ക് വൈദ്യസഹായം നല്‍കിയതിന് ശേഷം ഇന്ത്യയിലേക്ക് പോവാനുളള ചെലവുകള്‍ വഹിക്കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
Also read- 20 മിനിറ്റിനിടെ കുടിച്ചത് രണ്ട് ലിറ്റര്‍ വെള്ളം; 35കാരിക്ക് ദാരുണാന്ത്യം
വിഷാദ രോഗവും പട്ടണിയും കാരണം കഴിഞ്ഞ കുറച്ചുനാളുകളായി ദുരിതത്തിലായിരുന്നു സയ്യിദ. ഷിക്കാഗോയിലെ തെരുവില്‍ നിന്ന് സയ്യിദയെ കണ്ടെത്തുകയായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സയ്യിദയുടെ മാതാവ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു.
മകളെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് മാതാവ് ആവശ്യപ്പെട്ടിരുന്നു. സയ്യിദയ്ക്ക് വിഷാദ രോഗം ബാധിച്ചിരിക്കുകയാണെന്നും അവളുടെ മുഴുവന്‍ സാധനങ്ങളും മോഷ്ടിക്കപ്പെട്ടുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞതായും മാതാവ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Also read- ‘സന്ദര്‍ശക നിരോധിത മേഖല’; ഇമ്രാന്‍ ഖാനെ കാണാന്‍ ജയിലില്‍ എത്തിയ അഭിഭാഷകനെ വിലക്കി
സയ്യിദയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ട്വിറ്ററില്‍ പറഞ്ഞു. വിദ്യാര്‍ത്ഥിനിക്ക് വൈദ്യ സഹായവും യാത്രാ സഹായവും നല്‍കും. ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. വിദ്യാര്‍ത്ഥിനി അവളുടെ അമ്മയുമായി സംസാരിച്ചുവെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here