സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് തീവെച്ച് ഖലിസ്ഥാൻ വാദികൾ

അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ ഇന്ത്യൻ കോൺസുലേറ്റിന് തീവെച്ച് ഖലിസ്ഥാൻ വാദികൾ. കാനഡയിലെ ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ആക്രമണമെന്ന് സൂചന. തീവയ്പ്പിൽ പരുക്കുകളോ മറ്റ് നാശനഷ്ടങ്ങളോ ഇല്ല. ആക്രമണത്തെ അപലപിച്ച് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് രംഗത്തെത്തിയിട്ടുണ്ട്.

Also Read:സിനിമയിൽ നിന്ന് ഇടവേള എടുക്കാൻ ഒരുങ്ങി നടൻ വി‍ജയ്; ലക്ഷ്യം തമിഴ്നാട് നിയമസഭ തെരഞ്ഞടുപ്പ് ?

ജൂലൈ മൂന്നിന് പുലർച്ചെ നടന്ന തീവെയ്പ്പിൽ നാശനഷ്ടങ്ങളോ പരിക്കുകളോ ഇല്ലെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഖലിസ്ഥാനികൾ ഭീഷണി ഉയർത്തിയത് ഇന്ത്യൻ അംബാസഡർ തരഞ്ജിത്ത് സിങ് സന്ധുവിനും കോൺസുലേറ്റ് ജനറലിനും നേരെയാണെന്നാണ് സൂചന. സംഭവത്തെ ശക്തമായാണ് അമേരിക്കൻ ഭരണകൂടം അപലപിച്ചിട്ടുള്ളത്. കോൺസുലേറ്റ് സ്ഥാപനങ്ങൾക്കും നയതന്ത്രജ്ഞർക്കുമെതിരായുള്ള അക്രമം ക്രിമിനൽ കുറ്റമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ ചൂണ്ടിക്കാട്ടി. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട ആരെങ്കിലും അറസ്റ്റിലായിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം, സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റ് ആക്രമണം ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നജ്ജാറിൻ്റെ കൊലപാതകത്തിലുള്ള പ്രതികാരമാണെന്നാണ് ഖലിസ്ഥാൻ അനുകൂല സോഷ്യൽ മീഡിയാ ഹാൻഡിലുകളുടെ പ്രചരണം. എന്നാൽ നജാറിന്റെ മരണം ഗ്രൂപ്പുകൾക്കുള്ളിലെ അന്ത:സംഘർഷം മൂലമാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കഴിഞ്ഞ ദിവസം കാനഡ, അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾക്ക് ഖലിസ്ഥാൻ ആക്രമണ സാധ്യതയുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്നു. ക്യാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ വച്ച് ഹർദീപ് സിംഗ് നജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് നേരെ വധഭീഷണി ഉയർന്നിരുന്നു.

Also Read:മറുനാടൻ മലയാളി തിരുവനന്തപുരം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു

കഴിഞ്ഞ മാർച്ചിൽ ഇതേ സാൻഫ്രാൻസിസ്കോ എംബസിയിലും ബ്രിട്ടനിലെ ഇന്ത്യൻ എംബസിയിലും ഖലിസ്ഥാൻ ആക്രമണം നടന്നിരുന്നു. ബ്രിട്ടനിലെ എംബസിക്ക് മുന്നിലെ ഇന്ത്യൻ ദേശീയപതാക താഴ്ത്തിക്കെട്ടി പതാക ഉയർത്തുകയായിരുന്നു പ്രതിഷേധക്കാർ. സാൻ ഫ്രാൻസിസ്കോയിലെ എംബസിയിൽ അമൃത് പാൽ സിങ്ങിന്റെ മോചനം ആവശ്യപ്പെട്ട് ഫ്രീ അമൃത്പാൽ എന്ന ചുവരെഴുത്തും നടത്തിയിരുന്നു. പുതിയ ആക്രമണത്തിൽ ഹിന്ദുത്വ ട്വിറ്റർ ഹാൻഡിലുകളും ഖലിസ്ഥാൻ ഹാൻഡിലുകളും തമ്മിൽ പോര് കടുക്കുകയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News