ഹാക്കിങിന്റെ ഇരയായി ഇന്ത്യൻ കോർപ്പറേറ്റ് ഭീമന്മാർ; ഒരാഴ്ച മാത്രം ശരാരരി 3244 സൈബർ അറ്റാക്കുകൾ

Cyber Security

ഇന്ത്യൻ കോർപ്പറേറ്റ് കമ്പനികൾക്കെതിരെ സൈബർ ആക്രമണങ്ങൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. ഒരാഴ്ച മാത്രം ശരാശരി 3244 സൈബർ അറ്റാക്കുകൾ ഉണ്ടാകുന്നുവെന്നാണ് കണക്ക്. ആ​ഗോളതലത്തിലുള്ള കണക്കിനേക്കാൾ ഇരട്ടിയാണിതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തെ ഒരു പ്രധാനപ്പെട്ട സാമ്പത്തിക സ്ഥാപനത്തിൻ്റെ വിവരങ്ങൾ ചോർന്നതായും, അത് പരിഹരിക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. നിരവധി കമ്പനികളാണ് ഇത്തരം ഭീഷണികൾക്ക് വഴങ്ങി ഹാക്കർമാരുടെ ഡിമാൻഡുകൾ അം​ഗീകരിക്കുന്നത്. ഒരു എഞ്ചിനീയറിംഗ് കമ്പനിക്ക് ഹാക്കിങ് നേരിടേണ്ടി വരുകയും വലിയ തുക കൊടുത്ത് ഡാറ്റകൾ തിരിച്ചുവാങ്ങുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read: താഴേക്കില്ല, സ്വർണം റെക്കോർഡിൽ തന്നെ

പ്രധാനപ്പെട്ട് കമ്പനികളെല്ലാം സൈബർ സുരക്ഷ ശക്തമാക്കുകയാണ്. റിലയൻസ്, അദാനി, ടാറ്റ, മാരുതി സുസുക്കി തുടങ്ങിയ കമ്പനികളെല്ലാം ഈ വിഷയത്തെ ​ഗൗരവപൂർവ്വമാണ് കാണുന്നത്.

Also Read: റിലയൻസ് ഗ്രൂപ്പും പിന്നിൽ; കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ഓഹരി സ്വന്തമാക്കിയത് അദര്‍ പൂനാവാല

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അടക്കമുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടക്കുന്ന കാലത്ത് സുരക്ഷയ്ക്കായി വലിയ തുക കമ്പനികൾ ചെലവഴിക്കുന്നുണ്ടെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News