ഐപിഎല്ലിലെ വിലപിടിപ്പുള്ളവര്‍ ഇവര്‍; കോടിക്കിലുക്കത്തില്‍ ഇന്ത്യന്‍ താരങ്ങള്‍

rishabh-pant-kl-rahul-sreyas-iyer

ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ ക്യാപ്റ്റന്‍മാരായ റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഐപിഎല്ലിലെ വിലകൂടിയ താരങ്ങളായി. അടുത്ത എഡിഷനിലേക്കുള്ള മെഗാ ലേലത്തിന്റെ പട്ടിക പുറത്തുവന്നതോടെയാണിത്. രണ്ട് കോടി രൂപ അടിസ്ഥാന വിലയിലാണ് മൂന്ന് പേരെയും ലിസ്റ്റ് ചെയ്തത്.

രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്താത്ത സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരുടെ അടിസ്ഥാന വിലയും ഇതുതന്നെയാണ്. ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, വെങ്കിടേഷ് അയ്യര്‍, ആവേശ് ഖാന്‍, ഇഷാന്‍ കിഷന്‍, മുകേഷ് കുമാര്‍, ഭുവനേശ്വര്‍ കുമാര്‍, പ്രസീധ് കൃഷ്ണ, ടി നടരാജന്‍, ദേവദത്ത് പടിക്കല്‍, ക്രുണാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവരാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള മറ്റ് താരങ്ങള്‍.

Read Also: ക്രിക്കറ്റ് പ്രേമികള്‍ക്ക് ഞെട്ടല്‍; ഐപിഎല്‍ മെഗാ ലേലത്തില്‍ ബെന്‍ സ്റ്റോക്‌സിന്റ പേരില്ല

പൃഥ്വി ഷായ്ക്കും സര്‍ഫറാസ് ഖാനും 75 ലക്ഷം രൂപയാണ് അടിസ്ഥാന വില. 1,574 കളിക്കാരുടെ നീണ്ട പട്ടികയില്‍ മുന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ബെന്‍ സ്റ്റോക്സിന്റെ പേര് ഇല്ല. 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 24.50 കോടിക്ക് വാങ്ങിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അടിസ്ഥാന വില രണ്ട് കോടി രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News