ഏഷ്യന്‍ കപ്പില്‍ മിന്നും പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ ടീം ആത്മവിശ്വാസത്തോടെ ഏഷ്യന്‍ ലോകകപ്പിനായി ഒരുങ്ങുന്നു. ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ടീം ഏഷ്യാ കപ്പില്‍ നടത്തിയത്. ലോകകപ്പ് വാതില്‍പ്പടിയില്‍ നില്‍ക്കുമ്പോള്‍ ഏഷ്യാ ടീമില്‍ നടത്തിയ പ്രകടനത്തിന്റെ ചങ്കുറപ്പോടെ ഇന്ത്യക്ക് ലോകപ്പിലേക്ക് കാലെടുത്തുവയ്ക്കാം.
Also Read: ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം എട്ടാമതും ഏഷ്യാ കപ്പ് കിരീടം ചൂടിയപ്പോള്‍ താരമായത് പേസര്‍ മുഹമ്മദ് സിറാജാണ്. ആറോവര്‍ എറിഞ്ഞ മുഹമ്മദ് സിറാജാണ് ലങ്കന്‍ നിരയെ മുട്ടുകുത്തിച്ചത്. 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് സിറാജ് നേടിയത് ആറ് വിക്കറ്റുകളാണ്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്കയെ നിഷ്പ്രഭമാക്കി ഇന്ത്യ ബോളര്‍മാര്‍. 50 ഓവര്‍ മത്സരത്തില്‍ 15 ഓവറും രണ്ട് പന്തും കഴിഞ്ഞപ്പോള്‍ ലങ്കന്‍ ബാറ്റര്‍മാര്‍ എല്ലാം തിരികെ പവലിയനിലെത്തി. ആകെ നേടാനായത് 50 റണ്‍സ് മാത്രം. ആറോവര്‍ എറിഞ്ഞ മുഹമ്മദ് സിറാജാണ് ലങ്കന്‍ നിരയെ മുട്ടുകുത്തിച്ചത്. 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് സിറാജ് നേടിയത് ആറ് വിക്കറ്റുകള്‍. ടോസ് നേടി ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
Also Read: മെൻ ഇൻ ബ്ലൂ; ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിലവില്‍ രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദ്ദിക് പാണ്ഡ്യ( വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് തുടങ്ങിയവരാണ്.
അതേസമയം ലോകകപ്പ് ടീമില്‍ ചില അഴിച്ചുപണികള്‍ നടക്കാന്‍ സാധ്യത ഉണ്ടെന്നുള്ള രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഭാഗത്തു നിന്ന് വരുന്നത്. ശ്രീലങ്കയുമായുള്ള ഏഷ്യാ കപ്പ് ഫൈനലിനു ശേഷം സംസാരിക്കവേയാണ് രോഹിത് ടീം മാറ്റത്തെക്കുറിച്ച് സൂചിപ്പിച്ചത്. ബാറ്റിംഗിലും ബോളിംഗിലും ടീമിനായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്നവരെയാണ് തങ്ങള്‍ക്കു ആവശ്യമെന്നാണ് രോഹിത് വ്യക്തമാക്കിയിരിക്കുന്നത്. അത് ആരൊക്കെയാണ് എന്നത് സംബന്ധിച്ചും വ്യക്തമായ ചിത്രമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here