ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഇന്ത്യയില്‍ നടക്കുന്ന വേള്‍ഡ് കപ്പിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ആകെയുള്ള പത്ത് ടീമുകളില്‍ ഏറ്റവും സാധ്യതയുള്ളത് ഇന്ത്യന്‍ ടീമിന് തന്നെയാണ്. മത്സരങ്ങള്‍ ഇന്ത്യന്‍ പിച്ചുകളിലാണ് നടക്കുന്നതെന്നത് ടീം ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നു. ബംഗ്ലാദേശിനോട് ഏറ്റുവാങ്ങിയ തോല്‍വി ഒഴിച്ചാല്‍ ഏഷ്യന്‍ കിരീടം സ്വന്തമാക്കിയ രോഹിതിനും സംഘത്തിനും കിരീടത്തിലേക്ക് വലിയ ദൂരമില്ലെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കാര്യങ്ങള്‍ അങ്ങനെയാണെങ്കിലും താരങ്ങള്‍ക്ക് വിശ്രമമല്ലാത്തത് ടീമിന് തിരിച്ചടിയാകുമെന്നാണ് മുന്‍ പാക് ക്യാപ്ടന്‍ വസീം അക്രം പറയുന്നത്. ഏഷ്യാ കപ്പിന് തൊട്ടുപിന്നാലെ സെപ്ടംബര്‍ 22 മുതല്‍ ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പര ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യയിലാണ് നടക്കുക. സെപ്ടംബര്‍ 24നും 27നുമാണ് മറ്റ് രണ്ട് മത്സരങ്ങളും നടക്കുക. ഏകദിന ലോകകപ്പിന് പ്രഖ്യാപിച്ച അതേ ടീമിനെത്തന്നെ ഓസീസിനെതിരെ ഇറക്കാനാണ് സാധ്യത.
ALSO READ: ഭ്രമയുഗത്തിൽ മമ്മൂക്കയ്ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുക എന്നത് ബഹുമതിയും വെല്ലുവിളിയും; സിദ്ധാർത്ഥ് ഭരതൻ
നിരവധി പരമ്പരകള്‍ കളിച്ചാണ് ഇന്ത്യ വരുന്നത്. വെസ്റ്റ് ഇന്‍ഡീസില്‍ കളിച്ചു, അയര്‍ലന്‍ഡില്‍ കളിച്ചു, ശ്രീലങ്കയില്‍ കളിച്ചു. ലോകകപ്പിന് മുമ്പ് താരങ്ങളുടെ ഊര്‍ജ്ജം നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്തുകൊണ്ടാണ് ഇപ്പോള്‍ ഇത്തരമൊരു ഏകദിന പരമ്പര ഇന്ത്യ കളിക്കുന്നതെന്ന് എനിക്കറിയില്ല. കുറച്ചുനാള്‍ മുമ്പായിരുന്നെങ്കില്‍ കുഴപ്പമില്ല. ഇപ്പോഴിത് അനാവശ്യമാണ്. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിന് മുമ്പ് താരങ്ങളെ കളിപ്പിച്ച് മടുപ്പിക്കരുത്. തട്ടകത്തില്‍ നടക്കുന്ന ലോകകപ്പാണെന്നും ഇന്ത്യയാണ് ഫേവറേറ്റുകളെന്നും മറന്നുപോകരുതെന്നും വസീം അക്രം അഭിപ്രായപ്പെട്ടു.
ലോകകപ്പിന് മുന്നോടിയായി ചുരുങ്ങിയത് പത്ത് ദിവസം പോലും ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമമില്ല. ടീമിലെ പ്രധാന താരങ്ങളായ ജസ്പ്രീത് ബുമ്ര. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയവരൊക്കെ പരുക്കിന്‍റെ പിടിയില്‍ നിന്ന് തിരിച്ചെത്തിയിട്ടേയുള്ളു. അവര്‍ക്ക് ആവശ്യത്തിന് വിശ്രമം നല്‍കേണ്ടതുണ്ട്. ഇതിനിടെ ലോകകപ്പ് ടീമിലുള്ള സ്പിന്നര്‍ അക്സര്‍ പട്ടേല്‍ പരുക്കിന്‍റെ പിടിയിലാണ്. അക്സറിന് ലോകകപ്പ് നഷ്ടപ്പെടാനാണ് സാധ്യത.
ALSO READ: ചിത്രം ആരുടെതെന്ന് ചോദ്യമുയർത്തി സോഷ്യൽ മീഡിയ; മലയാളി നായികയുടെ കുട്ടിക്കാല ചിത്രം വൈറൽ
സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുമെന്ന സൂചനയും രോഹിത് ശര്‍മ നല്‍കിയിട്ടുണ്ട്. സഞ്ജു സാംസണെ തഴഞ്ഞ് തിലക് വര്‍മയെ ഏകദിന ലോകകപ്പിലേക്ക് പരിഗണിക്കുന്നതിനെപ്പറ്റിയും ഇന്ത്യ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഓസീസ് പരമ്പര കളിക്കുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഇന്ത്യയുടെ താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കേണ്ടതായുണ്ട്.
രോഹിത് ശര്‍മക്കും വിശ്രമം അനിവാര്യമാണ്. ലോകകപ്പിന് മുമ്പ് മാനസികമായും ശാരീരികമായും താരങ്ങള്‍ക്ക് വിശ്രമം നല്‍കണം. അതുകൊണ്ട് തന്നെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഓസീസിനെതിരായ മത്സരങ്ങള്‍ അമിത ജോലി ഭാരം നല്‍കുമെന്നാണ് വിലയിരുത്തല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here