ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിന് പിന്നാലെ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം ദീപക് ചഹര്‍. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ചഹർ സംഭവം വ്യക്തമാക്കിയത്. ഇന്ത്യയിലെ പുതിയ തട്ടിപ്പുകാരന് എന്ന് പറഞ്ഞാണ് സൊമാറ്റോക്കെതിരെ ചഹർ രൂക്ഷ വിമര്‍ശനം പങ്കുവെച്ചത്. താൻ ഓർഡർ ചെയ്ത ഭക്ഷണം തനിക് ലഭിച്ചില്ലെന്നും എന്നാൽ അത് തനിക്ക് ലഭിച്ചതായിട്ടാണ് സൊമാറ്റോ പറഞ്ഞതെന്നും ചഹർ കുറിച്ചു.
‘ഇന്ത്യയിലെ പുതിയ തട്ടിപ്പുകാരന്. സൊമാറ്റോയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ആപ്പില്‍ കാണിക്കുന്നത് ഓര്‍ഡര്‍ കൈമാറിയതായാണ്. എന്നാല്‍ എനിക്ക് ഒന്നും ലഭിച്ചിട്ടില്ല. കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെട്ടപ്പോള്‍ ഭക്ഷണം കൈമാറിയതായും ഞാന്‍ കള്ളം പറയുകയാണെന്നുമാണ് അവര്‍ പറയുന്നു. ഒരുപാട് ആളുകള്‍ ഇതേ പ്രശ്നം നേരിട്ടിട്ടുണ്ടാവും എന്ന് എനിക്ക് ഉറപ്പാണ്’, എക്സില്‍ ദീപക് കുറിച്ചു.
അതേസമയം, ചഹറിന്റെ ഈ കുറിപ്പിന് മറുപടിയുമായി സൊമാറ്റോ രംഗത്തെത്തി. സംഭവത്തില്‍ ക്ഷമ ചോദിച്ച സൊമാറ്റോ ഈ വിഷയത്തില്‍ ഉടന്‍ പരിഹാരം കാണുമെന്നും അറിയിച്ചു.
new fraud in India 😂 . Ordered food from @zomato and app shows delivered but didn’t receive anything. After calling the customer service they also said that it’s been delivered and m lying 🤥 . M sure lot of people must be facing same issues. Tag @zomato and tell your story . pic.twitter.com/PwvNTcRTTj
— Deepak chahar 🇮🇳 (@deepak_chahar9) February 24, 2024
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here