ഐ.സി.സി നവംബറിലെ മികച്ച താരങ്ങൾ; പട്ടികയിലെ മൂവർ സംഘത്തിൽ ഇന്ത്യൻ താരം ഷമിയും

ഐ.സി.സി.യുടെ നവംബറിലെ മികച്ച കളിക്കാരുടെ പട്ടികയിൽ ഇന്ത്യന്‍ താരം മുഹമ്മദ് ഷമി ഇടംനേടി. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡും ഗ്ലെന്‍ മാക്‌സ്‌വെലും കൂടി ഈ പട്ടികയിലുണ്ട്. ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മൂവരും പുരസ്‌കാരപ്പട്ടികയില്‍ ഇടംപിടിച്ചത്.

also read: നവകേരള യാത്ര: കൊച്ചി മെട്രോ യാത്ര ആസ്വദിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

ലോകകപ്പില്‍ ഏഴ് ഇന്നിങ്‌സുകളില്‍നിന്നായി മൊത്തം 24 വിക്കറ്റുകളും നവംബറില്‍ 15 വിക്കറ്റുകളാണ് ഷമി നേടിയത്. ഇതില്‍ വാംഖഡെയില്‍ ശ്രീലങ്കയ്‌ക്കെതിരേ നേടിയ 5 / 18 -നേട്ടവും ഉള്‍പ്പെടും. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് നവംബറില്‍ അഞ്ച് ഏകദിനങ്ങളില്‍നിന്നായി 220 റണ്‍സുകളും മാക്‌സ്‌വെല്‍ മൂന്ന് ഏകദിനങ്ങളില്‍നിന്നായി 204 റണ്‍സും രണ്ട് വിക്കറ്റുകളും നേടി. കൂടാതെ ഇന്ത്യക്കെതിരേ നടന്ന രണ്ട് ടി20 മത്സരങ്ങളില്‍ 116 റണ്‍സും നേടി.

also read: ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News