ഇന്ത്യ എ ടീമിനെതിരായ ടെസ്റ്റ്; ബാറ്റിംഗ് കൺസൾട്ടന്റായി ഇന്ത്യൻ താരത്തെ നിയോഗിച്ച് ഇംഗ്ലണ്ട്

ഇന്ത്യ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ താരത്തെ തന്നെ ബാറ്റിങ് കൺസൾട്ടന്റായി നിയോഗിച്ച് ഇംഗ്ലണ്ട്. ഇന്ത്യൻ താരമായ ദിനേശ് കാര്‍ത്തിക്കിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഈ മാസം അവസാനം തുടങ്ങുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് ഇംഗ്ലണ്ട് എ ടീം ഇന്ത്യ എ ടീമുമായി അനൗദ്യോഗിക ടെസ്റ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്നത്.

Also Read: ഗൂഗിളിനി കൂടുതൽ സുരക്ഷിതമാകും; സെക്യൂരിറ്റി ഫീച്ചറുകളിൽ പുതിയ മാറ്റവുമായി ഗൂഗിൾ ക്രോം

പരമ്പരയിലെ ആദ്യ ഒമ്പത് ദിവസങ്ങളിലായിരിക്കും ദിനേശ് കാര്‍ത്തിക്ക് ഇംഗ്ലണ്ട് എ ടീമിന്‍റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുക. രഞ്ജി ട്രോഫിയിൽ തമിഴ്നാടിനുവേണ്ടിയാണ് തരാം കളിക്കുന്നത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്‍റെ താരം കൂടിയാണ് ദിനേശ് കാര്‍ത്തിക്. ഇംഗ്ലണ്ട് എ ടീമിന് സ്പിന്‍ ഉദപേശകനായി മുന്‍ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാനിനെയും നിയമിച്ചിട്ടുണ്ട്.

Also Read: ഗാസയിലെ ആശുപത്രിയിൽ ബോംബാക്രമണം; 40 മരണം

ഇന്ത്യയുടെ ബാറ്റിംഗ് രീതികൾ മനസിലാക്കാനും എങ്ങനെ ബാറ്റ് ചെയ്യണമെന്നതാണ് കുറിച്ചുള്ള ഉപദേശങ്ങൾ നൽകുന്നതുമാണ് ദിനേശിന്റെ ചുമതല. നാളെ നടക്കുന്ന ദ്വിദിന സന്നാഹ മത്സരത്തോടെയാണ് ഇംഗ്ലണ്ട്-എ ഇന്ത്യ എ പരമ്പര തുടങ്ങുന്നത്. ആദ്യ അനൗദ്യോഗിക മത്സരം ജനുവരി 17 മുതല്‍ 20 വരെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News