കോഹ്ലിയും പാണ്ഡ്യയും ഗില്ലുമില്ലാ ലോകകപ്പില്‍…. സര്‍പ്രൈസുകളുമായി ഒരുക്കിയ ഒരു ടീം, ഇതെന്താ ഇങ്ങെന്ന് സോഷ്യല്‍ മീഡിയ

ജൂണില്‍ നടക്കുന്ന ലോകപ്പ് ടീമിന്റെ പ്രഖ്യാപനം ഉടന്‍ നടക്കാനിരിക്കെ വ്യത്യസ്തമായ ഒരു ടീമിനെ തെരഞ്ഞെടുത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. അദ്ദേഹം തെരഞ്ഞെടുത്ത ടീമില്‍ പ്രമുഖ താരങ്ങളെ എല്ലാം ഔട്ടാക്കിയിരിക്കുകയാണ്. അതേസമയം മലയാളികളുടെ അഭിമാനമാ സഞ്ജു സാംസണും ലഖ്‌നൗ താരം ക്രുനാല്‍ പാണ്ഡ്യയും ഈ സര്‍പ്രൈസ് ടീമിലുണ്ട്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍ എന്നിവരെ എന്താണ് ഒഴിവാക്കിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ALSO READ:  ‘മെഗാസ്റ്റാര്‍’ വോട്ട്..! ; എറണാകുളത്തെ പൊന്നുരുന്നി ബൂത്തിലെത്തി വോട്ടുചെയ്ത് മമ്മൂട്ടി

രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളുമാണ് ഈ ടീമിലെ ഓപ്പണര്‍മാര്‍. സഞ്ജു സാംസണ്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവര്‍ വിക്കറ്റ് കീറ്റര്‍ ബാറ്റര്‍മാരാണ്. സൂര്യകുമാര്‍ യാദവും സ്‌പെഷലിസ്റ്റ് ബാറ്ററായി ടീമിലെത്തി.

ALSO READ: ‘വോട്ട് ചെയ്തിട്ടല്ലേ വോട്ട് ചോദിക്കേണ്ടത്,വോട്ട് ചെയ്യാത്തതിന്റെ അപകര്‍ഷതാബോധമൊന്നും മുഖത്ത് കാണാനില്ല’; രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍

സ്പിന്നര്‍മാരായി രവീന്ദ്ര ജഡേജ, ക്രുനാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് നറുക്ക് വീണപ്പോള്‍ പേസര്‍മാരായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ് എന്നിവരെ മുന്‍ താരം തന്റെ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റ് ഇന്റീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 28നോ 29നോ ടീമിനെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk