സമ്മി ഹീറോയാടാ ഹീറോ! പേരേ മാറിയിട്ടുള്ളു, ക്ലാസ് അതുതന്നെ; സഞ്ജുവിന്റെ പേരുമാറ്റത്തിന് പിന്നില്‍?

സഞ്ജു സാംസണ്‍ ഇസ് വക്ത് കമാല്‍ കി ഫോം മേം ഹേ! ഒരേ സ്വരത്തില്‍ നോര്‍ത്ത് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇങ്ങനെ പറയുകയാണ്.. അതായത് സഞ്ജു സാംസണ്‍ ഇപ്പോള്‍ ഉഗ്രന്‍ ഫോമിലാണ് കളിക്കുന്നതെന്നാണ് അവര്‍ പറയുന്നത്… അതേ കിടിലന്‍ സിക്‌സറുകളിലൂടെ ഇന്ത്യന്‍ ടീം ആരാധകരുടെ കണ്ണിലുണ്ണിയായ സഞ്ജു ആ ക്ലാസ് വിടാതെ പിന്തുടരുകയാണ്. പക്ഷേ ചെറിയൊരു മാറ്റം വന്നിട്ടുണ്ട്. സയ്യിദ് മുഷ്താറ് അലി ടി20 ടൂര്‍ണമെന്റില്‍ കളിക്കാന്‍ എത്തിയ സഞ്ജുവിന്റെ ജേഴ്‌സിയില്‍ പേരിലൊരുമാറ്റം. സഞ്ജു സാംസണ്‍ എന്ന് മാറ്റി സമ്മിയെന്നാണ് പതിനൊന്നാം നമ്പര്‍ ജേഴ്‌സിയില്‍ എഴുതിയിരിക്കുന്നത്.

ALSO READ: മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ആത്മവിശ്വാസം; ഫലം വന്നപ്പോള്‍ ഞെട്ടല്‍, ഉദ്ദവിന് ഷിന്‍ഡേയോട് പറയാന്‍ ചിലതുണ്ട്!

പേര് മാറ്റത്തിന് പിന്നിലെന്താണെന്ന് മനസിലായിട്ടില്ലെങ്കിലും സഞ്ജുവിന്റെ അച്ഛന്റെയും അമ്മയുടെയും പേരിലെ അക്ഷരങ്ങള്‍ കൂട്ടിയാണ് സമ്മി എന്ന പേര് ഉണ്ടാക്കിയതെന്നാണ് കരുതുന്നത്. Samson Viswanath, Ligi Viswanath എന്നീ പേരുകളില്‍ നിന്ന് Sammy എന്ന പേരുണ്ടാക്കിയെന്നാണ് ആരാധകരുള്‍പ്പെടെ വിശ്വസിക്കുന്നത്. ഐപിഎല്ലില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു പോസ്റ്റ് എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.

ALSO READ: 70 ലക്ഷം ആർക്ക്? അക്ഷയ AK-678 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20യില്‍മൂന്നു സെഞ്ച്വറി നേടിയ ശേഷം കേരളത്തിന് വേണ്ടിയുള്ള സയ്യിദ് മുഷ്താഖ് അലി ടി20യിലും അതേ ക്ലാസ് പ്രകടനത്തിലൂടെ 45 പന്തില്‍ 75 റണ്‍സ് അടിച്ചു കൂട്ടിയിരിക്കുകയാണ് സഞ്ജു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News