ചന്ദ്രയാന്‍ 3 യുടെ വിജയം ആഘോഷമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾ

ഇന്ത്യയുടെ ചന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയംആഘോഷമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾ. ഇന്ത്യന്‍ താരങ്ങള്‍ സ്റ്റേഡിയത്തില്‍ വച്ച് മൂന്നാം ട്വന്‍റി 20ക്ക് തൊട്ടുമുമ്പ് ആണ് ചന്ദ്രയാന്‍ 3 യുടെ സോഫ്റ്റ് ലാന്‍ഡിംഗ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആഘോഷിച്ചത്.

also read:ചന്ദ്രയാൻ 3 ,ഇത് ചരിത്ര നിമിഷം, അഭിമാനത്തോടെ കേരളം; മന്ത്രി പി രാജീവ്

ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയടക്കമുള്ള താരങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും അടക്കം രാജ്യത്തിന്‍റെ ചാന്ദ്ര ദൗത്യ വിജയം ആഘോഷിച്ചു. ഈ ദൃശ്യങ്ങള്‍ ബി സി സി ഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

also read:‘അഭിമാന നിമിഷം, രാജ്യത്തിൻ്റെ ആഘോഷത്തിൽ പങ്കുചേരുന്നു’: ചരിത്ര നേട്ടത്തിന് അഭിനന്ദങ്ങളുമായി മമ്മൂട്ടി
അതേസമയം ഇന്ത്യൻ ലാൻഡർ ചന്ദ്രനെ തൊട്ടത് ഐഎസ്ആർഒ സ്ഥിരീകരിച്ചതോടെ രാജ്യം ആഘോഷത്തിൽ മുങ്ങി. ഓഗസ്റ്റ് 23 വൈകുന്നേരം ആറേകാലോടെയാണ് ചന്ദ്രനില്‍ ഇന്ത്യ ചരിത്രം കുറിച്ചത്. വൈകിട്ട് 5.45 ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ട് പൂർത്തിയാക്കി. ഇന്നോളം ഒരു രാജ്യത്തിന്‍റെ ചാന്ദ്ര ദൗത്യവും കടന്നു ചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിംഗിനായി തെരഞ്ഞെടുത്തിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News