കോഹ്ലി, രോഹിത്, ധോണി… റേഞ്ച് റോവർ കാർ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ ക്രിക്കറ്റർമാർ ആരൊക്കെ?

Range rover

ആഡംബര വാഹന വിപണിയിലെ മുൻനിരക്കാരാണ് ലാൻഡ് റോവർ-റേഞ്ച് റോവർ കാറുകൾ. ഒരേസമയം സാഹസികതയും ആഡംബരവും സന്നിവേശിപ്പിച്ചിട്ടുള്ളതാണ് റേഞ്ച് റോവർ കാറുകൾ. ബിസിനസുകാരും ക്രിക്കറ്റ്-സിനിമാതാരങ്ങളുമാണ് റേഞ്ച് റോവർ കാറുകൾ സ്വന്തമാക്കിയവരിൽ മുൻനിരക്കാർ. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ആരൊക്കെയാണ് വിവിധ ലാൻഡ് റോവർ-റേഞ്ച് റോവർ മോഡലുകൾ സ്വന്തമാക്കിയിട്ടുള്ളതെന്ന് നോക്കാം…

1. മൊഹമ്മദ് സിറാജ്- ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവുമൊടുവിൽ ലാൻഡ് റോവർ കാർ സ്വന്തമാക്കിയത് പേസർ മൊഹമ്മദ് സിറാജാണ്. ‘നിങ്ങളുടെ സ്വപ്നങ്ങൾക്ക് അതിരുകളില്ല, അവ യാഥാർഥ്യമാക്കാൻ എത്ര കഠിനാധ്വാനം ചെയ്യാനും തയ്യാറാകും’- ലാൻഡ് റോവർ കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് സിറാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്…

2. രോഹിത് ശർമ്മ- വർഷങ്ങൾക്ക് മുമ്പ് തന്നെ റേഞ്ച് റോവർ വാഹന തന്‍റെ ഗാരേജിൽ എത്തിച്ചിട്ടുള്ള താരമാണ് രോഹിത് ശർമ്മ. ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ഹിറ്റ്മാൻ തന്‍റെ റേഞ്ച് റോവർ കാറിനു അതേ നമ്പരാണ് നൽകിയിട്ടുള്ളത്.

3. എം.എസ്. ധോണി- വിന്‍റേജ് കാറുകളുടെ ലേലത്തിലൂടെയാണ് എം എസ് ധോണി ലാൻഡ് റോവർ 3 മോഡൽ സ്വന്തമാക്കിയത്. ബിഗ് ബോയ് ടോയ്സ് നടത്തിയ ലേലത്തിൽ പങ്കെടുത്താണ് ധോണി ലാൻഡ് റോവർ സ്വന്തം ഗാരേജിൽ എത്തിച്ചത്.

Also Read- ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയേക്കും; പുതിയ പദ്ധതി നടപ്പാക്കിയേക്കും

4. വിരാട് കോഹ്ലി- ആഡംബരകാറുകളുടെ കാര്യം പറയുമ്പോൾ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ മാറ്റിനിർത്തുന്നത് എങ്ങനെ. വർഷങ്ങൾക്കുമുമ്പ് തന്നെ ലാൻഡ് റോവർ റേഞ്ച് റോവർ വോഗ് മോഡൽ സ്വന്തമാക്കിയിരുന്നു.

5.സ്മൃതി മന്ദാന- ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർതാരമായ സ്മൃതി മന്ദാനയും റേഞ്ച് റോവർ കാർ സ്വന്തമാക്കിയിട്ടുണ്ട്. റേഞ്ച് റോവർ ഇവോക്ക് മോഡലാണ് സ്മൃതിയുടെ ഗാരേജിലുള്ളത്.

6. ശിഖർ ധവാൻ- റേഞ്ച് റോവറിന്‍റെ ഏറെ ജനപ്രിയ മോഡലായ ഓട്ടോബയോഗ്രഫി സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് മുൻ ഓപ്പണർ ശിഖർ ധവാൻ. ഏകദേശം മൂന്നര കോടി രൂപയ്ക്ക് മുകളിലാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News