ഐസിസി റാങ്കിംഗിലും ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ താരങ്ങളുടെ പേരാണ് ഒന്നാം നമ്പറുകളില്‍. ബാറ്റിംഗില്‍ പാക് താരം ബാബര്‍ അസമിനെ പിന്തള്ളി ശുഭ്മാന്‍ ഗില്‍ ഒന്നാമതെത്തിയപ്പോള്‍ ബൗളിംഗില്‍ സിറാജാണ് ഒന്നാമതെത്തി ഇന്ത്യയുടെ അഭിമാനമായിരിക്കുന്നത്. ശ്രീലങ്കയ്ക്ക്് എതിരെയുള്ള പ്രകടനമാണ് 24കാരനായ ഗില്ലിനെ ഈ നേട്ടത്തിലെത്തിച്ചത്. സിറാജും ശ്രീലങ്കയ്‌ക്കെതിരെ നടത്തിയ മികച്ച പ്രകടനത്തിലൂടെയും ഐസിസി പട്ടികയില്‍ ഒന്നാമനായത്. പതിനാറ് റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റാണ് താരം വീഴ്ത്തിയത്.
ALSO READ: വീട്ടിലേക്ക് കെ എസ് യു മാർച്ച്; അപഹാസ്യമെന്ന് മന്ത്രി ആർ. ബിന്ദു
സച്ചിന്‍, ധോണി, കോഹ്ലി എന്നിവര്‍ക്ക് പിന്നാലെ ഐസിസി റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ഇന്ത്യന്‍ ബാറ്ററാണ് ഗില്‍. ബാറ്റര്‍മാരില്‍ മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം ക്വിന്റന്‍ ഡി കോക്കാണ്. നാലാം സ്ഥാനം ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ്. ഈ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നു താരങ്ങളിലൊരാളും ഗില്ലാണ്. പട്ടികയില്‍ 18 സ്ഥാനത്താണ് ശ്രേയസ് അയ്യര്‍. പാകിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമാന്‍ പതിനൊന്നാം സ്ഥാനത്തും അഫ്ഗാന്‍ താരം ഇബ്രാഹിം സദ്രാന്‍ 12ാം സ്ഥാനത്തുമെത്തി. ഇരുവരും മികച്ച പ്രകടനത്തിലൂടെയാണ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here